മന്ത്രിമാരെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്: രണ്ടു ബിജെപിക്കാർക്കെതിരേ കേസ്
Sunday, April 23, 2017 11:49 AM IST
മാ​​വേ​​ലി​​ക്ക​​ര: മു​​ഖ്യ​​മ​​ന്ത്രി​​യെ​​യും മ​​ന്ത്രി​​മാ​​രെ​​യും ഡി​​ജി​​പി​​യെ​​യും അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തുന്ന വി​​ധ​​ത്തി​​ൽ ചി​​ത്ര​​ങ്ങ​​ൾ മോ​​ർ​​ഫ് ചെ​​യ്തു സോ​​ഷ്യ​​ൽ മീ​​ഡി​​യ​​ക​​ളി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ര​​ണ്ടു പേ​​ർ​​ക്കെ​​തി​​രേ മാ​​വേ​​ലി​​ക്ക​​ര പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

മാ​​വേ​​ലി​​ക്ക​​ര ക​​ല്ലു​​മ​​ല സ്വ​​ദേ​​ശി​​ക​​ളും ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യ ലി​​ജു ക​​ല്ലു​​മ​​ല, ര​​ഞ്ജി​​ത് ക​​ല്ലു​​മ​​ല എ​​ന്നി​​വ​​ർ​​ക്കെ​​തി​​രെ​​യാ​ണു പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.
നാ​​ഷ​​ണ​​ലി​​സ്റ്റ് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് (എ​​ൻ​​വൈ​​സി) സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് മു​​ജീ​​ബ് റ​​ഹ്മാ​​ൻ മാ​​വേ​​ലി​​ക്ക​​ര പോ​​ലീ​​സ് സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പ​​ക്ട​​ർ പി. ​​ശ്രീ​​കു​​മാ​​റി​നു ന​​ൽ​​കി​​യ പ​​രാ​​തി​​യെ​​ത്തു​​ട​​ർ​​ന്നാ​​ണു മാ​​വേ​​ലി​​ക്ക​​ര പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്.


മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ​​യും ചി​​ല മ​​ന്ത്രി​​മാ​​രു​​ടെ​​യും ഡി​​ജി​​പി​യു​​ടെ​​യും ചി​​ത്ര​​ങ്ങ​​ൾ ചേ​​ർ​​ത്തു​​വ​​ച്ച ശേ​​ഷം അ​​ടി​​ക്കു​​റി​​പ്പു​​ക​​ൾ ന​​ല്കി​​യും വൈ​​ദ്യു​​തി മ​​ന്ത്രി​​യു​​ടെ ചി​​ത്രം ചി​​ന്പാ​​ൻ​​സി​​യു​​ടെ ഉ​​ട​​ലും ചേ​​ർ​​ത്തു മോ​​ർ​​ഫ് ചെ​​യ്തു ന​​വ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​പ്പി​​ച്ചും അ​വ​ഹേ​ളി​ച്ചെ​ന്നാ​ണ് പ​​രാ​​തി.

ഫേ​സ് ബു​​ക്ക് അ​​ക്കൗ​​ണ്ടി​​ലൂ​​ടെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തും വി​​ധ​​ത്തി​​ലു​​ള്ള കാ​​ര്യ​​ങ്ങ​​ൾ പ്ര​​ച​​രി​​പ്പി​​ച്ച​​തി​​ന് ഐ​​പി​​സി 500, കെ​​പി ആ​​ക്ട് 120 (0) വ​​കു​​പ്പു​​ക​​ൾ പ്ര​​കാ​​രം പോ​​ലീ​​സ് കേ​​സെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ്ര​​തി​​ക​​ൾ​​ക്കു ര​​ണ്ടു​ വ​​ർ​​ഷം വ​​രെ ത​​ട​​വും പി​​ഴ​​യും ല​​ഭി​​ക്കു​​ന്ന കു​​റ്റ​​കൃ​​ത്യ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.