മ​ണി​യു​ടെ വിവാദ പ​രാ​മ​ർ​ശം ച​ർ​ച്ച ചെ​യ്യും: കോ​ടി​യേ​രി
മ​ണി​യു​ടെ വിവാദ പ​രാ​മ​ർ​ശം ച​ർ​ച്ച ചെ​യ്യും: കോ​ടി​യേ​രി
Sunday, April 23, 2017 11:49 AM IST
നാ​​​ദാ​​​പു​​​രം: മ​​​ന്ത്രി എം.​​​എം. മ​​​ണി​​​യു​​​ടെ സ്ത്രീ​​വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശം സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്ന് കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. വ​​​ള​​​യം അ​​​ച്ചം​​​വീ​​​ടി​​​ൽ സി​​​പി​​​എം സം​​​ഘ​​​ടി​​​പ്പി​​​ച്ച ക​​​മ്യൂ​​​ണി​​​സ്റ്റ് കൂ​​​ട്ടാ​​​യ്മ​​​യ്ക്കെ​​​ത്തി​​​യ കോ​​​ടി​​​യേ​​​രി മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മ​​​ന്ത്രി​​​മാ​​​ർ സം​​​സാ​​​രി​​​ക്കു​​​മ്പോ​​​ൾ ഔ​​​ന്ന​​​ത്യം ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​യി​​​രി​​​ക്ക​​​ണം പ്ര​​​തി​​​ക​​​ര​​​ണം. അ​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി​​​ട്ടു​​​ള​​​ള പാ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​തി​​​രി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. ജാ​​​ഗ്ര​​​ത​​​ പാ​​​ലി​​​ക്കാ​​​ൻ മ​​​ണി​​​ക്ക് ക​​​ഴി​​​യാ​​​തെ പോ​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന് പ്ര​​​ത്യേ​​​കം പ​​​രി​​​ശോ​​​ധി​​​ക്കും. മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശം ഉ​​​ചി​​​ത​​​മാ​​​ണോ എ​​​ന്നും പ​​​രി​​​ശോ​​​ധി​​​ക്കും- കോടിയേരി പറഞ്ഞു.


​ മ​​ന്ത്രി ന​​​ട​​​ത്തി​​​യ​​​ത് മു​​​ന്നാ​​​ർ വി​​​ഷ​​​യ​​​ത്തി​​​ലു​​​ള​​​ള പ്ര​​​കോ​​​പ​​​ന​​​മ​​​ല്ലെ​​ന്നും അ​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശൈ​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും കോ​​​ടി​​​യേ​​​രി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.