ഒാട്ടോയിൽ തട്ടിവീണ സ്കൂട്ടർ യാത്രികൻ ബസ് കയറി മരിച്ചു
ഒാട്ടോയിൽ തട്ടിവീണ സ്കൂട്ടർ യാത്രികൻ ബസ് കയറി മരിച്ചു
Monday, April 24, 2017 1:00 PM IST
കോ​​ട്ട​​യം: ഓ​​ട്ടോ​​യു​​ടെ പി​​ന്നി​​ലി​​ടി​​ച്ചു മ​​റി​​ഞ്ഞ സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​ര​​ൻ സ്വ​​കാ​​ര്യ ബ​​സ് ക​​യ​​റി മ​​രി​​ച്ചു. അ​​യ​​ർ​​ക്കു​​ന്നം മു​​ള​​കു​​മ​​റ്റ​​ത്ത് സൈ​​മ​​ണാണു (53)​​ മ​​രി​​ച്ച​​ത്. ഹോ​​ട്ട​​ൽ ഐ​​ഡ​​യി​​ലെ ഓ​​ഫീ​​സ് ജീ​​വ​​ന​​ക്കാ​​ര​​നാ​​ണ്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.30ന് ​​നാ​​ഗ​​ന്പ​​ടം ബ​​സ് സ്റ്റാ​​ൻ​​ഡി​​നു മു​​ന്നി​​ലെ റോ​​ഡി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഓ​​ഫീ​​സ് ആ​​വ​​ശ്യ​​ത്തി​​നാ​​യി പോ​​കു​​ക​​യാ​​യി​​രു​​ന്നു സൈ​​മ​​ണ്‍. അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട കോ​​ട്ട​​യം- ​പാ​​ലാ റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ബ​​സ് പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

ബ​​സ് സ്റ്റാ​​ൻ​​ഡി​​നു മു​​ന്നി​​ൽ ര​​ണ്ടും മൂ​​ന്നും ലൈ​​നാ​​യി​​ട്ടാ​​ണു വാ​​ഹ​​ന​​ങ്ങ​​ൾ പോ​​കു​​ന്ന​​ത്.
സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​ര​​ന്‍റെ മു​​ന്നി​​ലൂ​​ടെ പോ​​യ ഓ​​ട്ടോ​​റി​​ക്ഷ പെ​​ട്ടെ​​ന്നു നി​​ർ​​ത്തി. സി​​ഗ്ന​​ൽ കാ​​ണി​​ക്കാ​​തെ ഓ​​ട്ടോ പെ​​ട്ടെ​​ന്നു നി​​ർ​​ത്തി​​യ​​പ്പോ​​ൾ സൈ​​മ​​ണ്‍ സ​​ഞ്ച​​രി​​ച്ച സ്കൂ​​ട്ട​​ർ ഓ​​ട്ടോ​​യ്ക്കു പി​​ന്നി​​ലി​​ടി​​ച്ചു മ​​റി​​ഞ്ഞ് ബ​​സ് സ്റ്റാ​​ൻ​​ഡി​​ലേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്ന ബ​​സി​​ന​​ടി​​യി​​ൽ അ​​ക​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യ അ​​പ​​ക​​ട​​മാ​​യ​​തി​​നാ​​ൽ ബ​​സ് ഡ്രൈ​​വ​​ർ​​ക്കു വ​​ണ്ടി നി​​ർ​​ത്താ​​നാ​​യി​​ല്ല. ബ​​സ് സൈ​​മ​​ണി​​ന്‍റെ മേ​​ൽ ക​​യ​​റി​​യി​​റ​​ങ്ങി​​യെ​​ന്നു ട്രാ​​ഫി​​ക് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ സൈ​​മ​​ണെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. കോ​​ട്ട​​യം ട്രാ​​ഫി​​ക് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു

ഭാ​​ര്യ: ലീ​​ലാ​​മ്മ നീ​​ണ്ടൂ​​ർ ക​​ണ്ട​​ത്തി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ജെ​​സ്റ്റി​​ൻ, ചി​​ന്നു. സം​​സ്കാ​​രം പി​​ന്നീ​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.