സു​റി​യാ​നി ഭാ​ഷാ​പ​ഠ​ന ശി​ബി​രം 28നു ​തു​ട​ങ്ങും
Monday, April 24, 2017 1:20 PM IST
കൊ​​​ച്ചി: സീ​​​റോ​​​മ​​​ല​​​ബാ​​​ർ ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ (എ​​​ൽ​​​ആ​​​ർ​​​സി) നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ​കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ മാ​​​ർ വാ​​​ലാ​​​ഹ് സി​​​റി​​​യ​​​ക് അ​​​ക്കാ​​​ദ​​​മി സു​​​റി​​​യാ​​​നി ഭാ​​​ഷാ​​​പ​​​ഠ​​​ന​​​ശി​​​ബി​​​രം 28ന് ​​ആ​​​രം​​​ഭി​​​ക്കും.

എ​​​ൽ​​​ആ​​​ർ​​​സി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​മാ​​​പ​​​ന ദി​​​വ​​​സ​​​മാ​​​യ മേ​​​യ് മൂ​​​ന്നി​​​നു സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി വി​​​ത​​​ര​​​ണം ചെ​​​യ്യും. വൈ​​​ദി​​​ക​​​ർ, സ​​​മ​​​ർ​​​പ്പി​​​ത​​​ർ, ബ്ര​​​ദ​​​ർ​​​മാ​​​ർ, അ​​​ല്മാ​​​യ​​​ർ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കു പ​​​ഠ​​​ന​​​ശി​​​ബി​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. സു​​​റി​​​യാ​​​നി ഭാ​​​ഷ​​​യു​​​ടെ അ​​​ക്ഷ​​​ര​​​മാ​​​ല, സു​​​റി​​​യാ​​​നി പു​​​സ്ത​​​ക​​​ങ്ങ​​​ൾ വാ​​​യി​​​ക്കാ​​​നും ഗീ​​​ത​​​ങ്ങ​​​ൾ ആ​​​ല​​​പി​​​ക്കാ​​​നു​​​മു​​​ള്ള പ​​​രി​​​ശീ​​​ല​​​നം എ​​​ന്നി​​​വ പ​​​ഠ​​​ന​​​ശി​​​ബി​​​ര​​​ത്തി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നു മാ​​​ർ വാ​​​ലാ​​​ഹ് സി​​​റി​​​യ​​​ക് അ​​​ക്കാ​​​ദ​​​മി ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​പീ​​​റ്റ​​​ർ ക​​​ണ്ണ​​​ന്പു​​​ഴ അ​​​റി​​​യി​​​ച്ചു. ഫോ​​​ണ്‍: 04842425727, 9497324768, 9446578800.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.