കത്തോലിക്കാ കോൺഗ്രസ് ശതാബ്ദി നിറവിൽ
Monday, April 24, 2017 1:20 PM IST
കോ​​ട്ട​​യം: ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ശ​​താ​​ബ്ദി നി​​റ​​വി​​ൽ. ഒ​​രു​​വ​​ർ​​ഷം നീ​​ണ്ടു നി​​ൽക്കു​​ന്ന ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളു​​ടെ ദേ​​ശീ​​യ ഉ​​ദ്ഘാ​​ട​​നം 28നു ​​കോ​​ട്ട​​യം മാ​​മ്മ​​ൻ മാ​​പ്പി​​ള ഹാ​​ളി​​ൽ ന​​ട​​ക്കും. കേ​​ര​​ള​​ത്തി​​ന്‍റെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്നു മാ​​ർ തോ​​മാ​​ശ്ലീ​​ഹാ, വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ, വി​​ശു​​ദ്ധ ചാ​​വ​​റ കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് അ​​ച്ച​​ൻ, ദൈ​​വ​​ദാ​​സ​​ൻ​​മാ​​രാ​​യ മാ​​ർ മാ​​ത്യു മാ​​ക്കി​​ൽ, പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ തൊ​​മ്മ​​ച്ച​​ൻ, വാ​​ഴ്ത്ത​​പ്പെ​​ട്ട സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ ഛായാ ​​ചി​​ത്ര​​ങ്ങ​​ൾ രാ​​വി​​ലെ 11ന് ​​സ​​മ്മേ​​ള​​ന​സ്ഥ​​ല​​ത്ത് എ​​ത്തി​​ച്ചേ​​രും. ‌ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ്വീ​​ക​​രി​​ക്കും.

കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റ​ൽ മോ​​ണ്‍. മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ഫ്രാ​​ൻ​​സി​​സ് കാ​​രു​​വേ​​ലി, സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളാ​​യ ടോ​​ണി ജോ​​സ​​ഫ്, സാ​​ജു അ​​ല​​ക്സ്, ഡേ​​വി​​ഡ് പു​​ത്തൂ​​ർ, സൈ​​ബി അ​​ക്ക​​ര, ബേ​​ബി പെ​​രു​​മാ​​ലി, ഡേ​​വി​​ഡ് തു​​ളു​​വ​​ത്ത്, പ്ര​​ഫ.​ജോ​​സു​​കു​​ട്ടി ഒ​​ഴു​​ക​​യി​​ൽ, ടോ​​മി ഇ​​ള​​ന്തോ​​ട്ടം, ജാ​​ൻ​​സെ​​ൻ ജോ​​സ​​ഫ് പു​​തു​​പ്പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ടി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​​വി അ​​ഗ​​സ്റ്റി​​ൻ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും. യോ​​ഗ​​ത്തി​​ൽ സ​​ച്ചി​​ദാ​​ന​​ന്ദ സ്വാ​​മി മാ​​ന​​വ മൈ​​ത്രി സ​​ന്ദേ​​ശം ന​​ൽ​​കും.


ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് ന​​ട​​പ്പാ​​ക്കു​​ന്ന ഭൂ​​ദാ​​ന പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ് മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ നി​​ർ​​വ​​ഹി​​ക്കും. യോ​​ഗ​​ത്തി​​ൽ ശ​​താ​​ബ്ദി ക​​ർ​​മ്മ പ​​ദ്ധ​​തി​​യു​​ടെ പ്ര​​കാ​​ശ​​നം പാ​​ലാ ബി​​ഷ​​പ് ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് നി​​ർ​​വ​​ഹി​​ക്കും.
ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ബി​​ഷ​​പ് ലെ​​ഗേ​​റ്റ് മാ​​ർ റെ​​മി​​ജി​​യേസ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജി​​യോ ക​​ട​​വി, കേ​​ന്ദ്ര ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജു പ​​റ​​യ​​നി​​ലം, ജോ​​സ് കെ. ​​മാ​​ണി എം​​പി, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, ന്യൂ​​ന​​പ​​ക്ഷ ക​​മ്മി​​ഷ​​ൻ അം​​ഗം ബി​​ന്ദു തോ​​മ​​സ്, ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, കെ​​സി​​എ​​ഫ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സെ​​ലി​​ൻ സി​​ജോ, ട്ര​​ഷ​​റ​​ർ ജോ​​സ്കു​​ട്ടി മാ​​ട​​പ്പ​​ള്ളി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
1904ൽ ​​മാ​​ന്നാ​​ന​​ത്തു ന​​ട​​ന്ന നാല്പതുമ​​ണി ആ​​രാ​​ധ​​ന​​യി​​ൽ നി​​ധീ​​രി​​ക്ക​​ൽ മാ​​ണി​​ക്ക​​ത്ത​​നാ​​രാ​​ണു ക​​ത്തോ​​ലി​​ക്ക​​ർ​​ക്ക് ഒ​​രു സ​​മു​​ദാ​​യ സം​​ഘ​​ട​​ന വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ച​​ത്. പി​​ന്നീ​​ട് 1918ൽ ​​ച​​ങ്ങ​​നാ​​ശേ​​രി രൂ​​പ​​ത മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് കു​​ര്യാ​​ള​​ശേ​​രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടി​​യ യോ​​ഗ​​ത്തി​​ൽ ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സി​​നു രൂ​​പം ന​​ൽ​​കി.
പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് വി.​​വി. അ​​ഗ​​സ്റ്റി​​ൻ, ഡ​​യ​​റ​​ക്ട​​ർ ജി​​യോ ക​​ട​​വി, കേ​​ന്ദ്ര ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജു പ​​റ​​യ​​നി​​ലം, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, സൈ​​ബി അ​​ക്ക​​ര, ടോ​​മി ഇ​​ളം​​ന്തോ​​ട്ടം, ജോ​​സു​​കു​​ട്ടി മാ​​ട​​പ്പ​​ള്ളി എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.