മന്ത്രിയുടെ പ്രതികരണം വേദനാജനകം: ഡോ. പ്രമീളാദേവി
Monday, April 24, 2017 1:33 PM IST
കോ​​ട്ട​​യം: മ​​ന്ത്രി എം.​​എം. മ​​ണി​​യു​​ടെ സ്ത്രീ​വി​​രു​​ദ്ധ പ​​രാ​​മ​​ർ​​ശം വേ​​ദ​​നാ​​ജ​​ന​​ക​​മെ​ന്നു വ​​നി​​താ ക​​മ്മി​​ഷ​​നം​​ഗം ഡോ.​ജെ. പ്ര​​മീ​​ളാ ദേ​​വി. വേ​​ലി ത​​ന്നെ വി​​ള​​വു തി​​ന്നു​​ന്ന കാ​​ഴ്ച​​യാ​​ണ് ഇ​​പ്പോ​​ൾ കാ​​ണു​​ന്ന​​തെ​​ന്നും കോ​​ട്ട​​യ​​ത്തു വ​​നി​​താ ക​​മ്മി​​ഷ​​ൻ അ​​ദാ​​ല​​ത്തി​​നു​ ശേ​​ഷം അ​വ​ർ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു.

സ്ത്രീ​​ക​​ൾ​​ക്ക് സം​​ര​​ക്ഷ​​ണം ന​​ൽ​​കേ​​ണ്ട​​വ​​ർ ത​​ന്നെ സ്ത്രീ​​ക​​ളെ അ​​പ​​മാ​​നി​​ക്കു​​ക​​യാ​​ണ്. മ​​ന്ത്രി​​യു​​ടെ പ​​രാ​​മ​​ർ​​ശം ര​​ണ്ടു വ​​ർ​​ഷം ത​​ട​​വും 2000 രൂ​​പ പി​​ഴ​​യും ല​​ഭി​​ക്കാ​​വു​​ന്ന കു​​റ്റ​മാണ്. മൂ​​ന്നാ​​റി​​ൽ​​നി​​ന്നു നി​​ര​​വ​​ധി പ​​രാ​​തി​​ക​​ൾ ഇ​​തു​​സം​​ബ​​ന്ധി​​ച്ചു ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഈ ​​രീ​​തി​​യി​​ൽ മ​​ന്ത്രി പ​​രാ​​മ​​ർ​​ശം ന​​ട​​ത്തി​​യി​​ട്ടു​​ണ്ടോ​​യെ​​ന്നു പോ​​ലി​​സ് അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നും അ​​വ​​ർ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.