അ​ന​ധി​കൃ​ത സ്വ​ത്ത് ക​സ്റ്റം​സ്: ഉ​ദ്യോ​ഗ​സ്ഥ​നും ഭാ​ര്യ​ക്കും ഒ​രു വ​ർ​ഷം ത​ട​വും 25 ല​ക്ഷം വീ​തം പി​ഴ​യും
Tuesday, April 25, 2017 1:14 PM IST
കൊ​​​ച്ചി: അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ സ​​​ന്പാ​​​ദി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ ക​​​സ്റ്റം​​​സ് ​സൂ​​​പ്ര​​​ണ്ടി​​​നെ​​​യും ഭാ​​​ര്യ​​​യെ​​​യും ഓ​​​രോ വ​​​ർ​​​ഷം ത​​​ട​​​വി​​​നും 25 ല​​​ക്ഷം വീ​​​തം പി​​​ഴ അ​​​ട​​​യ്ക്കാ​​​നും കോ​​​ട​​​തി ശി​​​ക്ഷി​​​ച്ചു.

ക​​​സ്റ്റം​​​സ് ആ​​​ൻ​​​ഡ് സെ​​​ൻ​​​ട്ര​​​ൽ എ​​​ക്​​​സൈ​​​സ് ക​​​ണ്ണൂ​​​ർ ഡി​​​വി​​​ഷ​​​നി​​​ലെ സൂ​​​പ്ര​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​ണ്ണൂ​​​ർ ശ്രീ​​​ക​​​ണ്​​​ഠാ​​​പു​​​രം സ്വ​​​ദേ​​​ശി എ.​​​സി.​​​തോ​​​മ​​​സി (61) ​നെ​​​യും ഭാ​​​ര്യ ത്രേ​​​സ്യ എ​​​ന്ന ഷീ​​​ലാ തോ​​​മ​​​സി​ (55) നെ​​​യു​​​മാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്.

1997-2001 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ പ്രി​​​വ​​​ന്‍റീ​​​വ് ഓ​​​ഫീ​​​സ​​​ർ, ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് യൂ​​​ണി​​​റ്റ് തു​​​ട​​​ങ്ങി ക​​​സ്റ്റം​​​സി​​​ന്‍റെ വി​​​വി​​​ധ യൂ​​​ണി​​​റ്റു​​​ക​​​ളിലും ജോ​​​ലി ചെ​​​യ്യു​​​ന്പോ​​​ൾ അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്ത് സ​​​ന്പാ​​​ദി​​​ക്കു​​​ക​​​യും ഇ​​​ത് ഉ​​​പ​​​യോ​​​ഗി​​​ച്ച് ഭാ​​​ര്യ​​​യു​​​ടെ​​​യും മ​​​ക്ക​​​ളു​​​ടെ​​​യും പേ​​​രി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ്വ​​​ത്തു​​​ക്ക​​​ൾ വാ​​​ങ്ങി​​​യ​​​താ​​​യു​​​മാ​​​യാ​​​ണ് തോ​​മ​​സി​​നെ​​തി​​രാ​​യ കു​​​റ്റം.

അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ്വ​​​ത്ത് സ​​​ന്പാ​​​ദി​​​ക്കാ​​​ൻ ഭ​​​ർ​​​ത്താ​​​വി​​​നെ പ്രേ​​​രി​​​പ്പി​​​ച്ച കു​​​റ്റ​​​ത്തി​​​നാ​​​ണ് ഭാ​​​ര്യ ത്രേ​​​സ്യ​​​യെ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്. ആ​​​കെ 8.91 ല​​​ക്ഷം രൂ​​​പ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ​​​ന്പാ​​​ദി​​​ച്ച​​​താ​​​യാ​​​ണ് സി​​​ബി​​​ഐ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.