പൾസർ സു​നി​യു​ടെ അ​ഭി​ഭാ​ഷ​ക​ന് മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​കു​ം
Tuesday, April 25, 2017 1:14 PM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി പ​​​ള്‍​സ​​​ര്‍ സു​​​നി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യേ​​​ണ്ടിവ​​​ന്നാ​​​ല്‍ ക്രി​​​മി​​​ന​​​ല്‍ ന​​​ട​​​പ​​​ടിച്ച​​​ട്ടപ്ര​​​കാ​​​രം മു​​​ന്‍​കൂ​​​ര്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കു​​​മെ​​​ന്ന് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ബോ​​​ധി​​​പ്പി​​​ച്ചു. ഇ​​​തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സിം​​​ഗി​​​ള്‍​ ബെ​​​ഞ്ച് സു​​നി​​യു​​ടെ അ​​ഭി​​ഭാ​​ഷ​​ക​​നാ​​യ പ്ര​​​ദീ​​​ഷ് ചാ​​​ക്കോ ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു.

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വ​​​വു​​​മാ​​​യി ത​​​നി​​​ക്കു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ര്‍​ക്കാ​​​ന്‍ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​റ​​​സ്റ്റി​​​ന് സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് പ്ര​​​ദീ​​​ഷ് ചാ​​​ക്കോ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ള്‍ ത​​​ന്നെ കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​ക്കു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​രു​​ന്നെ​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ വ​​​സ​​​തി​​​യി​​​ലും ഓ​​​ഫീ​​​സി​​​ലും ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ചി​​​ല തെ​​​ളി​​​വു​​​ക​​​ള്‍ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.