എ​ൻ​ജി​ൻഎ​ത്തി​യി​ല്ല;വി​മാ​ന​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​യി​ല്ല
എ​ൻ​ജി​ൻഎ​ത്തി​യി​ല്ല;വി​മാ​ന​ത്തി​ന്‍റെ ത​ക​രാ​ർ   പ​രി​ഹ​രി​ക്കാ​നാ​യി​ല്ല
Tuesday, April 25, 2017 1:27 PM IST
കൊ ​​ണ്ടോ​​ട്ടി:​ ത​ക​രാ​റി​ലാ​യ വി​മാ​ന​ത്തി​ന് പു​തി​യ എ​​ൻ​​ജി​​ൻ എ​​ത്തി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്നു ക​​രി​​പ്പൂ​​രി​​ൽ എ​​യ​​ർ​​ഇ​​ന്ത്യ വി​​മാ​​ന​​ത്തി​​ന്‍റെ കേ​ടു​പാ​ടു​ക​ൾ പ​​രി​​ഹ​​രി​​ക്കാ​​നാ​​യി​​ല്ല. തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് എ​​യ​​ർ ഇ​​ന്ത്യ​​യു​​ടെ എ​​ഐ-937 വി​​മാ​​ന​​ത്തി​​ന്‍റെ എ​​ൻ​​ജി​​നും ച​​ക്ര​​വും ത​​ക​​ർ​​ന്ന​​ത്. എ​​ൻ​​ജി​​നും എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗ​​വും മും​​ബൈ​​യി​​ൽ നി​​ന്നാ​​ണ് എ​​ത്തേ​​ണ്ട​​ത്.

എ​​ന്നാ​​ൽ, ഇ​​തു കൊ​​ണ്ടു​​വ​​രാ​​ൻ വ​​ലി​​യ വി​​മാ​​നം വേ​​ണ​​മെ​​ന്ന​​തി​​നാ​​ൽ സാ​​ധ്യ​​മാ​​യി​​ട്ടി​​ല്ല. ഇ​​ന്നു എ​​ത്തി​​ക്കാ​​നാ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ. വി​​മാ​​ന​​ത്തി​​ന്‍റെ ഇ​​ട​​തു എ​​ൻ​​ജി​​നാ​​ണ് ത​​ക​​രാ​​റി​​ലാ​​യ​​ത്. ഇ​​വ പൂ​​ർ​​ണ​​മാ​​യും മാ​​റ്റേ​​ണ്ട​​തു​​ണ്ട്. ത​​ക​​രാ​​ർ തീ​​ർ​​ത്തു വി​​മാ​​നം മും​​ബൈ​​യി​​ൽ എ​​ത്തി​​ച്ചു പ​​റ​​ക്കാ​നു​ള്ള സാ​​ധ്യ​​ത​​ക​​ൾ പ​​രി​ശോ​ധി​​ച്ച് മാ​​ത്ര​​മേ സ​​ർ​​വീ​​സി​​നാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ക​​യു​​ള്ളൂ.


റ​​ണ്‍​വേ ഏ​​പ്ര​​ണി​​ൽ വി​​മാ​​ന​​ങ്ങ​​ൾ പാ​​ർ​​ക്ക് ചെ​​യ്യു​​ന്ന​​തി​​നു എ​​യ​​ർ​​പോ​​ർ​​ട്ട് അ​​ഥോ​​റി​​റ്റി​​ക്കു ക​​ന​​ത്ത വാ​​ട​​ക​​യാ​​ണ് വി​​മാ​​ന ക​​മ്പ​​നി ന​​ൽ​​കേ​​ണ്ട​​ത്. ത​​ക​​രാ​​റി​​ലാ​​യ വി​​മാ​​ന​​ത്തി​​നു പ​​ക​​രം സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.