ആറു വ്യവസായ പാർക്കുകളിൽ ഏകജാലക ക്ലിയറൻസ് ബോർഡ്
Wednesday, April 26, 2017 2:11 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​റു വ്യ​​വ​​സാ​​യ പാ​​ർ​​ക്കു​​ക​​ളി​​ൽ ഏ​​ക​​ജാ​​ല​​ക ക്ലി​​യ​​റ​​ൻ​​സ് ബോ​​ർ​​ഡ് രൂ​​പീ​​ക​​രി​​ക്കാ​​ൻ മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ചു. കി​​ൻ​​ഫ്ര​​യു​​ടെ മെ​​ഗാ ഫു​​ഡ് പാ​​ർ​​ക്ക് (കോ​​ഴി​​പ്പാ​​റ, പാ​​ല​​ക്കാ​​ട്), കോ​​ഴി​​ക്കോ​​ട് രാ​​മ​​നാ​​ട്ടു​​ക​​ര വ്യ​​വ​​സാ​​യ പാ​​ർ​​ക്ക്, കു​​റ്റി​​പ്പു​​റം വ്യ​​വ​​സാ​​യ പാ​​ർ​​ക്ക്, തൃ​​ശൂ​​ർ പു​​ഴ​​യ്ക്ക​​ൽ​​പ്പാ​​ടം വ്യ​​വ​​സാ​​യ പാ​​ർ​​ക്ക്, കെ​​എ​​സ്ഐ​​ഡി​​സി​​യു​​ടെ അ​​ങ്ക​​മാ​​ലി ബി​​സി​​ന​​സ് പാ​​ർ​​ക്ക്, പാ​​ല​​ക്കാ​​ട് ലൈ​​റ്റ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പാ​​ർ​​ക്ക് എ​​ന്നി​​വ​​യ്ക്കു ബാ​​ധ​​ക​​മാ​​യ ഏ​​ക​​ജാ​​ല​​ക ക്ലി​​യ​​റ​​ൻ​​സ് ബോ​​ർ​​ഡാ​​ണു രൂ​​പീ​​ക​​രി​​ക്കു​​ന്ന​​ത്.

വ്യ​​വ​​സാ​​യ സം​​രം​​ഭ​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ വി​​വി​​ധ ലൈ​​സ​​ൻ​​സു​​ക​​ളും ക്ലി​​യ​​റ​​ൻ​​സു​​ക​​ളും വേ​​ഗ​​ത്തി​​ൽ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​ണ് ബോ​​ർ​​ഡ് രൂ​​പീ​​ക​​രി​​ക്കു​​ന്ന​​ത്. വ്യ​​വ​​സാ​​യ വ​​കു​​പ്പ് അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യാ​​യി​​രി​​ക്കും ബോ​​ർ​​ഡി​​ന്‍റെ ചെ​​യ​​ർ​​മാ​​ൻ. കി​​ൻ​​ഫ്ര, കെ​​എ​​സ്ഐ​​ഡി​​സി എ​​ന്നി​​വ​​യു​​ടെ പ്ര​​തി​​നി​​ധി​​ക​​ളും ബ​​ന്ധ​​പ്പെ​​ട്ട ജി​​ല്ലാ ക​​ള​​ക്ട​​റും മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ ബോ​​ർ​​ഡ് ഉ​​ദ്യോ​​ഗ​​സ്ഥ​​നും ഉ​​ൾ​​പ്പെ​​ടെ 15 അം​​ഗ​​ങ്ങ​​ളു​​ള്ള​​താ​​ണ് ബോ​​ർ​​ഡ്. കേ​​ര​​ള ച​​ല​​ച്ചി​​ത്ര വി​​ക​​സ​​ന കോ​​ർ​​പ​​റേ​​ഷ​​നി​​ലെ ജീ​​വ​​ന​​ക്കാ​​ർ​​ക്കു ശ​​മ്പ​​ള പ​​രി​​ഷ്ക​​ര​​ണം ന​​ട​​പ്പാ​​ക്കും.


എ​​ക്സൈ​​സ് വ​​കു​​പ്പി​​ൽ 138 വ​​നി​​താ സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രു​​ടെ ത​​സ്തി​​ക സൃ​​ഷ്ടി​​ക്കും. ആ​​രോ​​ഗ്യ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ന് കീ​​ഴി​​ലെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ൽ പു​​തു​​ക്കി​​യ ശ​​മ്പ​​ള നി​​ര​​ക്കി​​ൽ 721 സ്റ്റാ​​ഫ് ന​​ഴ്സ് ഗ്രേ​​ഡ് - 2 ത​​സ്തി​​ക സൃ​​ഷ്ടി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. ലോ​​കാ​​യു​​ക്ത​​യി​​ൽ സ്പെ​​ഷ​​ൽ ഗ​​വ​​ണ്‍മെ​​ന്‍റ് പ്ലീ​​ഡ​​റാ​​യി പാ​​തി​​രി​​പ്പ​​ള്ളി കൃ​​ഷ്ണ​​കു​​മാ​​രി​​യെ നി​​യ​​മി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.

കെ​​എ​​സ്എ​​ഫ്ഇ​​യു​​ടെ ഒ​​റ്റ​​ത്ത​​വ​​ണ തീ​​ർ​​പ്പാ​​ക്ക​​ൽ പ​​ദ്ധ​​തി​​യു​​ടെ കാ​​ലാ​​വ​​ധി 2017 മേ​​യ് 31 വ​​രെ ദീ​​ർ​​ഘി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. കി​​ൻ​​ഫ്ര മു​​ഖേ​​ന പെ​​ട്രോ കെ​​മി​​ക്ക​​ൽ കോം​​പ്ല​​ക്സ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് ഫാ​​ക്ടി​​ന്‍റെ കൈ​​വ​​ശ​​മു​​ള്ള ഭൂ​​മി​​യി​​ൽനി​​ന്ന് 600 ഏ​​ക്ക​​ർ പ​​ര​​സ്പ​​ര ധാ​​ര​​ണ പ്ര​​കാ​​രം ഏ​​റ്റെ​​ടു​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. 1864 കോ​​ടി രൂ​​പ ചെ​​ല​​വി​​ൽ കി​​ൻ​​ഫ്ര സ്ഥാ​​പി​​ക്കു​​ന്ന പെ​​ട്രോ കെ​​മി​​ക്ക​​ൽ കോം​​പ്ല​​ക്സി​​നു വേ​​ണ്ടി​​യാ​​ണു ഭൂ​​മി ഏ​​റ്റെ​​ടു​​ക്കു​​ന്ന​​ത്. എ​​ന​​ർ​​ജി മാ​​നേ​​ജ്മെ​​ന്‍റ് സെ​​ന്‍റ​​റി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് ശ​​മ്പ​​ള പ​​രി​​ഷ്ക​​ര​​ണം ന​​ട​​പ്പാ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.