സ​ഹാ​യ​ത്തി​നു കാ​ത്തു​നി​ൽ​ക്കാ​തെ മേ​രി ഹി​ൽ​ഡ യാത്രയായി
സ​ഹാ​യ​ത്തി​നു കാ​ത്തു​നി​ൽ​ക്കാ​തെ മേ​രി ഹി​ൽ​ഡ യാത്രയായി
Thursday, April 27, 2017 1:12 PM IST
മു​​ഹ​​മ്മ: ര​​ക്താ​​ർ​​ബു​​ദ​​ത്തെ തു​​ട​​ർ​​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​രം റീ​​ജി​​യ​​ണ​​ൽ കാ​​ൻ​​സ​​ർ സെ​​ന്‍റ​​റി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന യു​​വ​​തി​​യു​​ടെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ആ​​ല​​പ്പു​​ഴ ക​​ഞ്ഞി​​ക്കു​​ഴി ഗ്രാ​​മം കൈ​​കോ​​ർ​​ത്തെ​​ങ്കി​​ലും സ​​ഹാ​​യ​​ത്തി​​നു കാ​​ത്തു​​നി​​ൽ​​ക്കാ​​തെ അ​​വ​​ർ മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി.

ക​​ഞ്ഞി​​ക്കു​​ഴി പ​​ഞ്ചാ​​യ​​ത്ത് 13-ാം വാ​​ർ​​ഡ് തൈ​​വേ​​ലി​​ക്ക​​കം(​​വ​​ന​​സ്വ​​ർ​​ഗം)​​വീ​​ട്ടി​​ൽ ജോ​​ർ​​ജി​​ന്‍റെ ഭാ​​ര്യ മേ​​രി ഹി​​ൽ​​ഡ(27)​​യാ​​ണ് ഒ​​രു പെ​​ണ്‍​കു​​ഞ്ഞി​​നു ജന്മം ​​ന​​ൽ​​കി ഒ​​രു മാ​​സ​​മാ​​യ​​പ്പോ​​ഴേ​​ക്കും മ​​രി​​ച്ച​​ത്. ഗ​​ർ​​ഭി​​ണി​​യാ​​യി​​രി​​ക്കെ ഏ​​ഴാം​​മാ​​സം ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ര​​ക്താ​​ർ​​ബു​​ദം സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

വി​​ദ​​ഗ്ധ ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്കി മ​​ജ്ജ മാ​​റ്റി​​വെ​​യ്ക്ക​​ൽ ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള ശ​​സ്ത്ര​​ക്രി​​യ ചെ​​യ്താ​​ൽ മേ​​രി ഹി​​ൽ​​ഡ​​യു​​ടെ​​യും കു​​ഞ്ഞി​​ന്‍റെ​​യും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​മെ​​ന്നാ​​യി​​രു​​ന്നു ഡോ​​ക്ട​​ർ​​മാ​​രു​​ടെ അ​​ഭി​​പ്രാ​​യം. അ​​ർ​​ത്തു​​ങ്ക​​ൽ സെ​​ന്‍റ ഫ്രാ​​ൻ​​സീ​​സ് ഹൈ​​സ്കൂ​​ളി​​ലെ പ്യൂ​​ണ്‍ ആ​​യ ജോ​​ർ​​ജി​​ന്‍റെ കു​​ടും​​ബ​​ത്തി​​നു ഇ​​ത്ര​​യും വ​​ലി​​യ തു​​ക ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു. ഇ​​തി​​നാ​​യി ചി​​കി​​ത്സാ സ​​ഹാ​​യ​​സ​​മി​​തി രൂ​​പീ​​ക​​രി​​ച്ച് 28 ല​​ക്ഷ​​ത്തോ​​ളം രൂ​​പ സ​​മാ​​ഹ​​രി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് മേ​​രി ഹി​​ൽ​​ഡ മ​​ര​​ണ​​മ​​ട​​ഞ്ഞ​​ത്.


കാ​​ട്ടൂ​​ർ പ​​ള്ളി​​പ്പ​​റ​​ന്പി​​ൽ ജോ​​സ​​ഫി​​ന്‍റെ​​യും ലൈ​​ലാ​​മ്മ​​യു​​ടെ​​യും മ​​ക​​ളാ​​ണ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: സ്മി​​ത(​​അ​​ധ്യാ​​പി​​ക, കാ​​ട്ടൂ​​ർ ഹോ​​ളി​​ഫാ​​മി​​ലി ഹൈ​​സ്കൂ​​ൾ), സ​​വി​​ത(​​അ​​ധ്യാ​​പി​​ക, സെ​​ന്‍റ ്ജോ​​സ​​ഫ് ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ൾ), സം​​സ്കാ​​രം ഇ​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തി​​നു മു​​ഹ​​മ്മ സെ​​ന്‍റ് ജോ​​ർ​​ജ് ദേ​​വാ​​ല​​യ സെ​​മി​​ത്തേ​​രി​​യി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.