കോട്ടയം: കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഒരുവർഷം നീണ്ടു നില്ക്കുന്ന ശതാബ്ദി ആഘോഷ പരിപാടികളുടെ ദേശീയ ഉദ്ഘാടനം ഇന്നു കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും.
കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നു വിശുദ്ധ മാർ തോമാശ്ലീഹ, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ, ദൈവദാസൻമാരായ മാർ മാത്യു മാക്കിൽ, പുത്തൻപറന്പിൽ തൊമ്മച്ചൻ, വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ തുടങ്ങിയവരുടെ ഛായാചിത്രങ്ങൾ രാവിലെ 11ന് സമ്മേളന സ്ഥലത്ത് എത്തിച്ചേരും.
ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സ്വീകരിക്കും. കോട്ടയം അതിരൂപത വികാരി ജനറാൽ മോണ്‍. മൈക്കിൾ വെട്ടിക്കാട്ട്, ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടർ ഫാ. ഫ്രാൻസിസ് കാരുവേലി, സംസ്ഥാന നേതാക്കളായ ടോണി ജോസഫ്, സാജു അലക്സ്, ഡേവിഡ് പുത്തൂർ, സൈബി അക്കര, ബേബി പെരുമാലി, ഡേവിഡ് തുളുവത്ത്, പ്രഫ. ജോസുകുട്ടി ഒഴുകയിൽ, ടോമി ഇളന്തോട്ടം, ജാൻസെൻ ജോസഫ്, പുതുപ്പറന്പിൽ എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമ്മേളനം കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി അഗസ്റ്റിൻ അധ്യക്ഷതവഹിക്കും. തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ മുഖ്യപ്രഭാഷണവും ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുഗ്രഹപ്രഭാഷണവും നടത്തും. യോഗത്തിൽ സച്ചിദാനന്ദ സ്വാമി മാനവ മൈത്രി സന്ദേശം നൽകും.
ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ചു നടപ്പാക്കുന്ന ഭൂദാന പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ നിർവഹിക്കും. യോഗത്തിൽ ശതാബ്ദി കർമ പദ്ധതിയുടെ പ്രകാശനം പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.
കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, ഡയറക്ടർ ഫാ. ജിയോ കടവി, കേന്ദ്ര ജനറൽ സെക്രട്ടറി ബിജു പറയനിലം, ജോസ് കെ. മാണി എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ന്യൂനപക്ഷ കമ്മിഷൻ അംഗം ബിന്ദു തോമസ്, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്റ്റീഫൻ ജോർജ്, കെസിഎഫ് വൈസ് പ്രസിഡന്റ് സെലിൻ സിജോ, ട്രഷറർ ജോസ്കുട്ടി മാടപ്പള്ളി, ടോണി ജോസഫ്, സാജു അലക്സ്, സൈബി അക്കര, ഡേവീസ് പുത്തൂർ, ബേബി പെരുമാലി, ഡേവീസ് തുളുവത്ത്, പ്രഫ.ജോസുകുട്ടി ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.