മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ ​പ്രതി ജ​യി​ലിൽ മരിച്ചു
Saturday, April 29, 2017 11:08 AM IST
കോ​ട്ട​യം: ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്നു മ​രി​ച്ചു. വ​ട​വാ​തൂ​ർ ശാ​ന്തി​ഗ്രാം കോ​ള​നി നി​വാ​സി ക​ല്ലു​ന​രി​ക്ക​ൽ ജോ​ണ്‍ ഡാ​നി​യേ​ലാണ്(71)​ വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.40ന് ​ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ആ​ഴ്ച​ക​ളാ​യി ഇ​യാ​ൾ ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ കോ​ട്ട​യം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മൂ​ന്നു​മാ​സ​ത്തേ​ക്ക് ശി​ക്ഷി​ച്ച ഡാ​നി​യേ​ൽ ഈ ​മാ​സം ആ​റി​നാ​ണ് ജി​ല്ലാ ജ​യി​ലി​ൽ എ​ത്തു​ന്ന​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.