ദന്പതികൾസ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ഭാര്യ മരിച്ചു
ദന്പതികൾസ​ഞ്ച​രി​ച്ച  സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ഭാര്യ മരിച്ചു
Saturday, April 29, 2017 11:08 AM IST
ചി​ങ്ങ​വ​നം: ഭ​ർ​ത്താ​വി​ന് പി​ന്നി​ൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വ​തി സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ത​ൽ​ക്ഷ​ണം മ​രി​ച്ചു. മ​റി​യ​പ്പ​ള്ളി, കൊ​ച്ചു​വ​ട​ക്ക​ത്ത് ഷി​ബി ഏ​ബ്ര​ഹാ​ത്തിന്‍റെ (​കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ, കൊ​ട്ടാ​ര​ക്ക​ര)​ഭാ​ര്യ ജോ​ർ​ജി പു​ന്നൂ​സ്(32) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ മ​റി​യ​പ്പ​ള്ളി​യി​ലാ​ണ് അ​പ​ക​ടം.

സ്കൂ​ട്ട​റി​ന് പി​ന്നി​ലി​രു​ന്ന ജോ​ർ​ജി​ക്ക് ത​ല​ക​റ​ക്കം വ​ന്ന​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നെ പി​ടി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ തെ​ന്നി മ​റി​യു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​ർ​ജി സം​ഭ​വ സ്ഥ​ല​ത്തു ്ചു ത​ന്നെ മ​രി​ച്ചു. ചി​ങ്ങ​വ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ത്തു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കോ​ട്ട​യം വ​ലി​യ​പ​ള്ളി​യി​ൽ മ​ക്ക​ൾ: ഏ​ലി​യാ​സ്, എ​ലോ​ന(​ഇ​രു​വ​രും പ​ള്ളം ബു​ക്കാ​ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.