ത​ടി പി​ടി​ക്കാ​നാ​വാ​തെ കു​ഴ​ഞ്ഞ ആ​ന ചരി​ഞ്ഞു
ത​ടി പി​ടി​ക്കാ​നാ​വാ​തെ കു​ഴ​ഞ്ഞ ആ​ന ചരി​ഞ്ഞു
Saturday, April 29, 2017 11:39 AM IST
മു​​ക്കൂ​​ട്ടു​​ത​​റ: ത​​ടി പി​​ടി​​ക്കു​​ന്ന​​തി​​നി​​ടെ പെ​​ട്ടെ​​ന്നു​​ണ്ടാ​​യ ത​​ള​​ർ​​ച്ച​​യും ക്ഷീ​​ണ​​വും അ​​യ്യ​​പ്പ​​നെ​​ന്ന കൊ​​മ്പ​​നാ​​ന​​യു​​ടെ അ​​ന്ത്യ​​ത്തി​​ൽ ക​​ലാ​​ശി​​ച്ചു. അ​​വ​​സാ​​ന നി​​മി​​ഷ​​വും കൈ​യാ​​ല​​യി​​ൽ കൊ​​മ്പു​​ക​​ൾ കു​​ത്തി ചരി​​ഞ്ഞു വീ​​ഴാ​​തി​​രി​​ക്കാ​​ൻ ആ​​ന പ​​ര​​മാ​​വ​​ധി ശ്ര​​മം ന​​ട​​ത്തി​​യെ​​ങ്കി​​ലും ഫ​​ല​​മു​​ണ്ടാ​​യി​​ല്ല.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മു​​ക്കൂ​​ട്ടു​​ത​​റ-​​വെ​​ൺ​​കു​​റി​​ഞ്ഞി റോ​​ഡി​​ൽ ഓ​​ല​​ക്കു​​ളം ഭാ​​ഗ​​ത്താ​​ണു സം​​ഭ​​വം. കോ​​ഴ​​ഞ്ചേ​​രി ചെ​​റു​​കോ​​ൽ സ്വ​​ദേ​​ശി സ​​ന്തോ​​ഷി​​ന്‍റെ 15 വ​​യ​​സു​​ള​​ള കൊ​​മ്പ​​നാ​​ണു ച​​രി​​ഞ്ഞ​​ത്. പു​​തു​​പ്പ​​റ​​മ്പി​​ൽ റ​​ബ​​ർ ന​​ഴ്സ​​റി​​ക്ക​​ടു​​ത്ത് ത​​ടി​​പി​​ടി​​ക്കാ​​നെ​​ത്തി​​യ കൊ​​മ്പ​​ൻ ഉ​​ച്ച​വ​​രെ ജോ​​ലി​​യി​​ൽ ഊ​​ർ​​ജ​​സ്വ​​ല​​നാ​​യി​​രു​​ന്നെ​​ന്നു നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. ഉ​​ച്ച ക​​ഴി​​ഞ്ഞാ​​ണു ത​​ടി പി​​ടി​​ക്കാ​​ൻ കൂ​​ട്ടാ​​ക്കാ​​തെ ആ​​ന ക്ഷീ​​ണം പ്ര​​ക​​ടി​​പ്പി​​ച്ച​​ത്. ഇതോ​​ടെ ത​​ടി​​പി​​ടി​​ത്തം മ​​തി​​യാ​​ക്കി ആ​​ന​​യെ​​യും​കൊ​​ണ്ട് പാ​​പ്പാ​​ൻ തീ​​റ്റ ന​​ൽ​​കാ​​നാ​​യി അ​​ടു​​ത്ത പ​​റ​​മ്പി​​ലേ​​ക്കു പോ​​യി. തീ​​റ്റ​​യു​​ടെ അ​​ടു​​ത്ത് എ​​ത്തി അ​​ൽ​​പം ക​​ഴി​​ഞ്ഞ​​പ്പോ​​ൾ ആ​​ന കൂ​​ടു​​ത​​ൽ അ​​സ്വ​​സ്ഥ​​ത പ്ര​​ക​​ട​​മാ​​ക്കി​​യെ​​ന്നും കു​​ഴ​​ഞ്ഞു​വീ​​ഴു​​ന്ന നി​​ല​​യി​​ലാ​​യെ​​ന്നും പാ​​പ്പാ​​ൻ പ​​റ​​യു​​ന്നു.


സ്ഥ​​ല​​ത്തെ​​ത്തി​​യ വ​​ന​​പാ​​ല​​ക​സം​​ഘം ആ​​ന ചരി​​ഞ്ഞ​​താ​​ണെ​​ന്നു പ​​രി​​ശോ​​ധി​​ച്ചു​​റ​​പ്പാ​​ക്കി. മ​​ര​​ണം ഹൃ​​ദ​​യാ​​ഘാ​​തം മൂ​​ല​​മാ​​കാ​​മെ​​ന്നും ഇ​​ന്നു പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തു​​ന്ന​​തോ​​ടെ കാ​​ര​​ണം വ്യ​​ക്ത​​മാ​​കു​​മെ​​ന്നും വ​​ന​​പാ​​ല​​ക​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.