പൊളിച്ചുകളഞ്ഞ വാഹനത്തിന്‍റെ നികുതി ഒഴിവാക്കാം
Saturday, April 29, 2017 11:52 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം:​ മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പി​​ലെ ഒ​​റ്റ​​ത്ത​​വ​​ണ തീ​​ർ​​പ്പാ​​ക്ക​​ൽ പ​​ദ്ധ​​തി​ കാ​​ലാ​​വ​​ധി ഡി​​സം​​ബ​​ർ 31 വ​​രെ നീ​ട്ടി.

2017 മാ​​ർ​​ച്ച് 31ന് ​​അ​​ഞ്ച് വ​​ർ​​ഷ​​മോ അ​​തി​​ൽ കൂ​​ടു​​ത​​ലോ നി​​കു​​തി കു​​ടി​​ശി​​ക​​യു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു പ​​ദ്ധ​​തി​​പ്ര​​കാ​​രം നി​​കു​​തി അ​​ട​​യ്ക്കാം.

ഇ​​ത​​നു​​സ​​രി​​ച്ച് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് മാ​​ർ​​ച്ച് മൂ​​ന്ന് വ​​രെ​​യു​​ള്ള അ​​വ​​സാ​​ന​​ത്തെ അ​​ഞ്ച് വ​​ർ​​ഷ​​ത്തെ നി​​കു​​തി കു​​ടി​​ശി​​ക​​യു​​ടെ ഇ​​രു​​പ​​ത് ശ​​ത​​മാ​​ന​​വും നോ​​ണ്‍ ട്രാ​​ൻ​​സ്പോ​​ർ​​ട്ട് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് മു​​പ്പ​​ത് ശ​​ത​​മാ​​ന​​വും ഒ​​റ്റ​​ത്ത​​വ​​ണ നി​​കു​​തി​​യാ​​യി അ​​ട​​ച്ചാ​​ൽ ഈ ​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ മാ​​ർ​​ച്ച് 31 വ​​രെ​​യു​​ള്ള എ​​ല്ലാ നി​​കു​​തി കു​​ടി​​ശി​​ക എ​​ഴു​​തി​​ത്ത​​ള്ളും.

മു​​ന്പ് ത​​ങ്ങ​​ളു​​ടെ കൈ​​വ​​ശം ഉ​​ണ്ടാ​​യി​​രു​​ന്ന വാ​​ഹ​​നം മ​​റ്റാ​​ർ​​ക്കെ​​ങ്കി​​ലും വി​​റ്റു ക​​ഴി​​ഞ്ഞ ​ശേ​​ഷം പേ​​രു മാ​​റ്റാ​​തി​​രി​​ക്കു​​ക​​യോ വാ​​ഹ​​നം പൊ​​ട്ടി​​പ്പൊ​​ളി​​ഞ്ഞു കി​​ട​​ക്കു​​ക​​യോ വാ​​ഹ​​ന​​ത്തെ സം​​ബ​​ന്ധി​​ച്ചു യാ​​തൊ​​രു വി​​വ​​ര​​വും ഇ​​ല്ലാ​​തി​​രി​​ക്കു​​ക​​യോ ചെ​​യ്താ​​ൽ മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പി​​ന്‍റെ വെ​​ബ്സൈ​​റ്റ് (www.mvdkerala.gov.in) പ​​രി​​ശോ​​ധി​​ച്ച് ആ ​​വാ​​ഹ​​ന​​ത്തി​​ന് അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​ൽ കൂ​​ടു​​ത​​ൽ നി​​കു​​തി കു​​ടി​​ശി​​ക ഉ​ണ്ടെ​ങ്കി​ൽ ഈ ​​സൗ​​ക​​ര്യം ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി ഭാ​​വി​​യി​ലെ റ​​വ​​ന്യൂ റി​​ക്ക​​വ​​റി ന​​ട​​പ​​ടി​​ക​ൾ ഒ​​ഴി​​വാ​​ക്കാം.


വാ​​ഹ​​ന​​ത്തെ സം​​ബ​​ന്ധി​​ച്ചു ഉ​​ട​​മ​​യ്ക്കു യാ​​തൊ​​രു വി​​വ​​ര​​വും ഇ​​ല്ലെ​​ങ്കി​​ലോ വാ​​ഹ​​നം പൊ​​ളി​​ച്ചു ക​​ള​​ഞ്ഞെ​​ങ്കി​​ലോ നൂ​​റു രൂ​​പ മു​​ദ്ര​​പ​​ത്ര​​ത്തി​​ൽ സ​​ത്യ​​വാ​​ങ്മൂ​​ലം സ​​മ​​ർ​​പ്പി​​ച്ചാ​ൽ ന​ട​പ​ടി ഒ​ഴി​വാ​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.