കോ​ണ്‍​ക്രീ​റ്റ് ത​ക​ർ​ന്നു വീ​ണ് അ​യ​ൽ​വാ​സി മ​രി​ച്ചു
കോ​ണ്‍​ക്രീ​റ്റ് ത​ക​ർ​ന്നു  വീ​ണ് അ​യ​ൽ​വാ​സി മ​രി​ച്ചു
Saturday, April 29, 2017 12:18 PM IST
പൂ​ച്ചാ​ക്ക​ൽ: വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ശു​ചി​മു​റി പൊ​ളി​ക്കു​ന്ന​തി​നി​ടെ മേ​ൽ​ക്കൂ​ര​യി​ലെ കോ​ണ്‍​ക്രീ​റ്റ് ത​ക​ർ​ന്നു വീ​ണ് അ​യ​ൽ​വാ​സി മ​രി​ച്ചു.പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് പു​ളി​യ​കു​ള​ങ്ങ​ര പ​രേ​ത​നാ​യ ശ​ശി​ധ​ര​ൻ​പി​ള്ള​യു​ടെ മ​ക​ൻ മ​നോ​ജ്കു​മാ​റാണ് (​മ​നു-36) ​മ​രി​ച്ച​ത്. ഇ​യാ​ളു​ടെ വീ​ടി​നു സ​മീ​പ​ത്ത് വ​ല്ലേ​ച്ചി​റ രാ​ജേ​ഷി​ന്‍റെ വീ​ടി​ന്‍റെ ശു​ചി​മു​റി പൊ​ളി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി ഡ്രൈ​വ​റാ​യ മ​നു രാ​ജേ​ഷി​നെ സ​ഹാ​യി​ക്കാ​നെ​ത്തി​യ​താ​ണ്.വീ​ടി​നും ശു​ചി​മു​റി​ക്കും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്തു നി​ന്നു മ​നു ആ​യു​ധ​മു​പ​യോ​ഗി​ച്ചു ഭി​ത്തി​പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ശു​ചി​മു​റി​യു​ടെ മേ​ൽ​ക്കൂ​ര അ​ട​ക്ക​മു​ള്ള കോ​ണ്‍​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ മ​നു​വി​ന്‍റെ ദേ​ഹ​ത്തേ​ക്കു പൊ​ട്ടി​വീ​ഴു​ക​യാ​യി​രു​ന്നു. വ​ലി​യ കോ​ണ്‍​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ മ​നു​വി​ന്‍റെ നെ​ഞ്ചി​ലേ​ക്കു കു​ത്ത​നെ വീ​ണു ഭി​ത്തി​ക​ൾ​ക്കി​ട​യി​ൽ ഞെ​രു​ങ്ങി. ഈ ​സ​മ​യം രാ​ജേ​ഷ് ഭി​ത്തി​യു​ടെ പു​റ​ത്തു വ​ശ​ത്താ​യി​രു​ന്നു. വീ​ടി​ന്‍റെ​യും ശു​ചി​മു​റി​യു​ടെ​യും ഭി​ത്തി​ക്കി​ടെ കു​ടു​ങ്ങി​ക്കി​ട​ന്ന മ​നു​വി​നെ രാ​ജേ​ഷും ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണു പു​റ​ത്തെ​ടു​ത്ത​ത്.


ഉ​ട​ൻ​ത​ന്നെ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ചേ​ർ​ത്ത​ല​യി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി. ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്നു 11നു ​സം​സ്കാ​രം ന​ട​ത്തും. മ​നു അ​വി​വാ​ഹി​ത​നാ​ണ്. മാ​താ​വ്: രാ​ജ​ല​ക്ഷ്മി. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​ര​ത്കു​മാ​ർ, വി​നോ​ദ്കു​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.