ജന്മദിന വർഷം നോക്കി ലോട്ടറി; ഗോപിക്ക് ഒരു കോടി
ജന്മദിന വർഷം നോക്കി ലോട്ടറി; ഗോപിക്ക്  ഒരു കോടി
Saturday, April 29, 2017 12:27 PM IST
പാ​​​​ലാ: സൊ​​​​സൈ​​​​റ്റി ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നു കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​രു​​​​ണ്യ ലോ​​​​ട്ട​​​​റി​​​​യു​​​​ടെ ഒ​​​​രു കോ​​​​ടി. പാ​​​​ലാ മി​​​​ൽ​​​​ക്ക്ബാ​​​​ർ സൊ​​​​സൈ​​​​റ്റി ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​യ പാ​​​​ലാ ചെ​​​​ത്തി​​​​മ​​​​റ്റം കീ​​​​ന്ത​​​​നാ​​​​നി​​​​ക്ക​​​​ൽ ടി.​​​​കെ. ഗോ​​​​പി​​​​യെ​​​​യാ​​​​ണു ഭാ​​​​ഗ്യ​​​​ദേ​​​​വ​​​​ത ക​​​​ടാ​​​​ക്ഷി​​​​ച്ച​​​​ത്. 40 വ​​​​ർ​​​​ഷ​​​​മാ​​​​യി മി​​​​ൽ​​​​ക്ക്ബാ​​​​ർ സൊ​​​​സൈ​​​​റ്റി ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്ന ഗോ​​​​പി ര​​​​ണ്ടു വ​​​​ർ​​​​ഷം മു​​​​ൻ​​​​പ് വി​​​​ര​​​​മി​​​​ച്ച ​​ശേ​​​​ഷം സൊ​​​​സൈ​​​​റ്റി അ​​​​ധി​​​​കൃ​​​​ത​​​​ർ ക​​​​രാ​​​​റ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ന​​​​ൽ​​​​കി​​​​യ ജോ​​​​ലി​​​​യി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

ഇ​​​​ന്ന​​​​ലെ പാ​​​​ലാ മെ​​​​യി​​​​ൻ റോ​​​​ഡി​​​​ൽ തൃ​​​​പ്തി ഐ​​​​സ്ക്രീം പാ​​​​ർ​​​​ല​​​​റി​​​​നു സ​​​​മീ​​​​പം കാ​​​​ൽ നൂ​​​​റ്റാ​​​​ണ്ടാ​​​​യി ലോ​​​​ട്ട​​​​റി​​​​വി​​​​ല്പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന ശ്രീ​​​​ജി​​​​ത്ത് ല​​​​ക്കി​​​​സെ​​​​ന്‍റ​​​​റി​​​​ലെ എ.​​​​എ​​​​സ്. ബ​​​​ഷി​​​​യു​​​​ടെ പ​​​​ക്ക​​​​ൽ​​​​നി​​​​ന്നാ​​​​ണു സ​​​​മ്മാ​​​​നാ​​​​ർ​​​​ഹ​​​​മാ​​​​യ കെ.​​​​ആ​​​​ർ. 513757 ന​​​​ന്പ​​​​രി​​​​ലു​​​​ള്ള ടി​​​​ക്ക​​​​റ്റ് വാ​​​​ങ്ങി​​​​യ​​​​ത്. ത​​ന്‍റെ ജ​​ന്മ​​ദി​​​​ന​​​​വ​​​​ർ​​​​ഷം 1957 ആ​​​​യ​​​​തി​​​​നാ​​​​ൽ 57-ൽ ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന ടി​​​​ക്ക​​​​റ്റ് സ്ഥി​​​​ര​​​​മാ​​​​യി വാ​​​​ങ്ങാ​​​​റു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും സ്വ​​​​ന്ത​​​​മാ​​​​യി ഒ​​​​രു വീ​​​​ടും സ്ഥ​​​​ല​​​​വും വാ​​​​ങ്ങ​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ആ​​​​ഗ്ര​​​​ഹ​​​​മെ​​​​ന്നും ഗോ​​​​പി പ​​​​റ​​​​ഞ്ഞു. ഭാ​​​​ര്യ ച​​​​ന്ദ്ര​​​​മ​​​​തി മ​​​​രി​​​​ച്ച​​​​ശേ​​​​ഷം ആ​​​​കെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ​​​​ന്പാ​​​​ദ്യ​​​​മാ​​​​യ ര​​​​ണ്ട് സെ​​​​ന്‍റ് സ്ഥ​​​​ല​​​​വും വീ​​​​ടും ഇ​​​​ള​​​​യ മ​​​​ക​​​​ൻ ജി​​​​സ​​​​ണി​​​​നും ഭാ​​​​ര്യ ര​​​​മ്യ​​​​യ്ക്കും കൈ​​​​മാ​​​​റി​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ അ​​​​വ​​​​ർ​​​​ക്കൊ​​​​പ്പ​​​​മാ​​​​ണ് താ​​​​മ​​​​സം. മ​​​​റ്റൊ​​​​രു മ​​​​ക​​​​ൻ ജാ​​​​സി.

സ​​​​മ്മാ​​​​നാ​​​​ർ​​​​ഹ​​​​മാ​​​​യ ടി​​​​ക്ക​​​​റ്റ് ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് പാ​​​​ലാ ശാ​​​​ഖ​​​​യി​​​​ൽ ഏ​​​​ല്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.