പൊ​ന്പി​ള ഒ​രു​മൈ സ​മ​രം ഒ​രാ​ഴ്ച പി​ന്നി​ട്ടു
പൊ​ന്പി​ള ഒ​രു​മൈ സ​മ​രം ഒ​രാ​ഴ്ച പി​ന്നി​ട്ടു
Sunday, April 30, 2017 12:41 PM IST
മൂ​​ന്നാ​​ർ: സ്ത്രീ ​​വി​​രു​​ദ്ധ പ​​രാ​​മ​​ർ​​ശം ന​​ട​​ത്തി​​യ മ​​ന്ത്രി എം.​​എം മ​​ണി രാ​​ജി വ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു മൂ​​ന്നാ​​റി​​ൽ പൊ​​ന്പി​​ള ഒ​​രു​​മൈ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​മ​​രം ഒ​​രാ​​ഴ്ച പി​​ന്നി​​ടു​​ന്നു.

ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച​​യാ​​ണു രാ​​ജേ​​ശ്വ​​രി, കൗ​​സ​​ല്യ, ഗോ​​മ​​തി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പൊ​ന്പി​ള ഒ​രു​മൈ​യി​ലെ ഒ​രു​വി​ഭാ​ഗം മ​​ന്ത്രി​​ക്കെ​​തി​​രെ സ​​മ​​രം ആ​​രം​​ഭി​​ച്ച​​ത്.
സ​​മ​​ര​​ത്തി​​നു പി​​ന്തു​​ണ​​യ​​ർ​​പ്പി​​ച്ചു വി​​വി​​ധ രാ​ഷ്‌​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളും സം​​ഘ​​ട​​ന​​ക​​ളും രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു.

നി​​രാ​​ഹാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച പൊ​​ന്പി​​ള ഒ​​രു​​മൈ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ സ​​ത്യ​​ഗ്ര​​ഹ സ​​മ​​ര​​മാ​​ണു തു​​ട​​രു​​ന്ന​​ത്. ശ്രീ​​ല​​ത, ഗോ​​മ​​തി, രാ​​ജേ​​ശ്വ​​രി, കൗ​​സ​​ല്യ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം ആം ​​ആ​​ദ്മി പ്ര​​വ​​ർ​​ത്ത​​ക​​രും ആ​​ദി​​വാ​​സി സം​​ഘ​​ട​ന​​ക​​ളി​​ലെ പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​ണു പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

മ​​റ്റു രാ​ഷ്‌​ട്രീ​​യ നേ​​താ​​ക്ക​​ളാ​​രും ത​​ന്നെ എ​​ത്തി​​യി​​രു​​ന്നി​​ല്ല. മൂ​​ന്നാ​​റി​​ലും സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മു​​ള്ള തോ​​ട്ടം തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യും സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ​​യും പ്ര​ത്യ​ക്ഷ പി​​ന്തു​​ണ ഇ​​തു​​വ​​രെ ല​​ഭി​​ച്ചി​​ട്ടി​​ല്ല. അ​​തേ​സ​​മ​​യം, മ​​ന്ത്രി രാ​​ജി വ​​യ്ക്കു​​ന്ന​​തു വ​​രെ സ​​മ​​രം ശ​​ക്ത​​മാ​​യി തു​​ട​​രു​​മെ​​ന്നു പൊ​​ന്പി​​ള ഒ​​രു​​മൈ നേ​​താ​​ക്ക​​ൾ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.