മോ​ൺ. തോ​മ​സ് പ​ഴേ​പ​റ​ന്പി​ലി​ന്‍റെ 25-ാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ചൊവ്വാഴ്ച പാലായിൽ
മോ​ൺ. തോ​മ​സ് പ​ഴേ​പ​റ​ന്പി​ലി​ന്‍റെ  25-ാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ചൊവ്വാഴ്ച പാലായിൽ
Friday, May 19, 2017 12:08 PM IST
പാ​​ലാ: ത​​ല​​ശേ​​രി രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ വി​​കാ​​രി ജ​​ന​​റാ​​ളും മ​​ധ്യ​​തി​​രു​​വ​​താം​​കൂ​​റി​​ൽ​നി​​ന്നു വ​​ട​​ക്ക​​ൻ മ​​ല​​ബാ​​റി​​ലേ​ക്കു​​ള്ള കു​​ടി​​യേ​​റ്റ ച​​രി​​ത്രം വി​​വ​​രി​​ക്കു​​ന്ന സ്വ​​പ്ന​​ഭൂ​​മി​​യി​​ൽ എ​​ന്ന ഗ്ര​​ന്ഥ​​ത്തി​​ന്‍റെ ക​​ർ​​ത്താ​​വു​​മാ​​യ മോ​​ൺ.​​തോ​​മ​​സ് പ​​ഴേ​​പ​​റ​​ന്പി​​ലി​​ന്‍റെ 25-ാം ച​​ര​​മ​​വാ​​ർ​​ഷി​​കം 23ന് ​​പാ​​ലാ പാ​​ലാ​​ക്കാ​​ട് ചെ​​റു​​പു​​ഷ്പ​​ദേ​​വാ​​ല​​യ​​ത്തി​​ൽ ആ​​ച​​രി​​ക്കും.

പ​​ഴേ​​പ​​റ​​ന്പി​​ൽ കു​​ടും​​ബ​​യോ​​ഗ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് ആ​​ച​​ര​​ണം. ത​​ല​​ശേ​​രി രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​നാ​​യി​​രു​​ന്ന മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ള്ളോ​​പ്പ​​ള്ളി​​യോ​​ടൊ​​പ്പം വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും പ​​ള​​ളി​​ക​​ളു​​ടെ​​യും നി​​ർ​​മ്മാ​​ണ​​ത്തി​നു നേ​​തൃ​​ത്വം​വ​​ഹി​​ച്ചു. കു​​ടി​​യേ​​റ്റ ക​​ർ​​ഷ​​ക​​രു​​ടെ ആ​ധ്യാ​​ത്മി​​ക​​വും സാ​​മൂ​​ഹി​​ക​​വും സാ​​ന്പ​​ത്തി​​ക​​വു​​മാ​​യ അ​​ഭി​​വൃ​​ദ്ധിക്കാ​​യി നേ​​തൃ​​പ​​ര​​മാ​​യ പ​​ങ്കു​​വ​​ഹി​​ച്ചു. മോ​​ൺ.​​പ​​ഴേ​​പ​​റ​​ന്പി​​ലി​​ന്‍റെ താ​​ല്പ​​ര്യ​​വും ഉ​​ത്സാ​​ഹ​​വു​​മാ​ണു പാ​​ലാ രൂ​​പ​​ത​​യി​​ലെ പാ​​ലാ​​ക്കാ​​ട് ചെ​​റു​​പു​​ഷ്പ ദേ​​വാ​ല​​യ​​ത്തി​​ന്‍റെ സ്ഥാ​​പ​​ന​​ത്തി​​നും നി​​മി​​ത്ത​​മാ​​യ​​ത്. 23ന് ​​രാ​​വി​​ലെ ഒ​​ൻ​​പ​​തി​​നു പാ​​ലാ​​ക്കാ​​ട് ചെ​​റു​​പു​​ഷ്പ ദേ​​വാ​​ല​​യ​​ത്തി​​ൽ മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. തു​​ട​​ർ​​ന്ന് അ​​നു​​സ്മ​​ര​​ണ ശു​​ശ്രൂ​​ഷ ന​​ട​​ക്കും.


പ​​തി​​നൊ​​ന്നി​​നു ന​​ട​​ക്കു​​ന്ന കു​​ടും​​ബ​​യോ​​ഗ ​സ​​മ്മേ​​ള​​നം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ൺ.​​ജ​​സ്റ്റി​​ൻ പ​​ഴേ​​പ​​റ​​ന്പി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫാ.​​തോ​​മ​​സ് വെ​​ട്ടു​​കാ​​ട്ടി​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. കു​​ടും​​ബ​​യോ​​ഗം പ്ര​​സി​​ഡ​​ന്‍റ് പി.​​എം.​​തോ​​മ​​സ് പ​​ഴേ​​പ​​റ​​ന്പി​​ൽ, അ​​ഗ​​സ്റ്റി​​ൻ ജോ​​സ​​ഫ്, ഫാ.​​ജോ​​ർ​​ജ് പ​​ഴേ​​പ​​റ​​ന്പി​​ൽ, പി.​​എം.​​സ​​ഖ​​റി​​യാ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ന​​വ​​വൈ​​ദി​​ക​​രാ​​യ ഫാ.​​ജോ​​ർ​​ജ് പ​​ഴേ​​പ​​റ​​ന്പി​​ൽ(​​വ​​ക്ക​​ച്ച​​ൻ), ഫാ.​​ജോ​​ർ​​ജ് പ​​ഴേ​​പ​​റ​​ന്പി​​ൽ(​​ജോ) എ​​ന്നി​​വ​​രെ അ​​നു​​മോ​​ദി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.