ഒഴിപ്പിക്കൽ: സിപി​എ​മ്മു​മാ​യി ത​ർ​ക്ക​മി​ല്ലെ​ന്നു ശിവരാമൻ
Friday, May 19, 2017 12:20 PM IST
തൊ​​ടു​​പു​​ഴ: മൂ​​ന്നാ​​റി​​ലെ കൈ​​യേ​​റ്റ​​മൊ​​ഴി​​പ്പി​​ക്ക​​ലി​​ന്‍റെ പേ​​രി​​ൽ സി​​പി​​എ​​മ്മും സി​​പി​​ഐ​​യു​​മാ​​യി ഒ​​രു​​വി​​ധ അ​​ഭി​​പ്രാ​​യ ​വ്യ​​ത്യാ​​സ​​മി​​ല്ലെ​​ന്നു സി​​പി​​ഐ ഇ​​ടു​​ക്കി ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​കെ ശി​​വ​​രാ​​മ​​ൻ പ​​റ​​ഞ്ഞു.

കൈ​​യേ​​റ്റം പൂ​​ർ​​ണ​​മാ​​യി ഒ​​ഴി​​പ്പി​​ക്ക​​ണ​​മെ​​ന്നു ത​​ന്നെ​​യാ​​ണു സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം. എ​​ന്നാ​​ൽ, കു​​റ​​ഞ്ഞ ഭൂ​​മി​​യു​​ള്ള ചെ​​റു​​കി​​ട​​ക്കാ​​രെ ഒ​​ഴി​​പ്പി​​ക്ക​​ലി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​ക്കും. ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ പ​​ട്ട​​യ​​മേ​​ള​​യി​​ൽ 10,000 ഉ​​പാ​​ധി​​ര​​ഹി​​ത പ​​ട്ട​​യ​​ങ്ങ​​ൾ എ​​ന്ന സ​​ർ​​ക്കാ​​ർ വാ​​ഗ്ദാ​​നം നി​​റ​​വേ​​റ്റാ​​ൻ ക​​ഴി​​യാ​​ത്ത​​തി​​ൽ റ​​വ​​ന്യു വ​​കു​​പ്പി​​നു വീ​​ഴ്ച സം​​ഭ​​വി​​ച്ചി​​ട്ടു​​ണ്ട്. 3200-ഓ​​ളം പ​​ട്ട​​യ​​ങ്ങ​​ളാ​​ണ് ഇ​​പ്പോ​​ൾ വി​​ത​​ര​​ണ​​ത്തി​​നാ​​യി ത​​യാ​​റാ​​യി​​രി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്.

പ​​ട്ട​​യ​​ങ്ങ​​ൾ കൈ​​മാ​​റ്റം ചെ​​യ്യാ​നും വാ​​ണി​​ജ്യാ​​വ​​ശ്യ​​ത്തി​​നു​​മു​​ള്ള കെ​​ട്ടി​​ട​​ങ്ങ​​ൾ നി​​ർ​​മി​​ക്കാ​നു​​മു​​ള്ള ത​​ട​​സ​​ങ്ങ​​ൾ നീ​​ക്കി​​യു​​ള്ള പൂ​​ർ​​ണ​​മാ​​യും ഉ​​പാ​​ധി​​ര​​ഹി​​ത​​മാ​​യ പ​​ട്ട​​യ​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്യ​​ണ​​മെ​​ന്ന​​താ​​ണ് സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം. പ​​ട്ട​​യ​​മേ​​ള​​ക്കു ശേ​​ഷം സ​​ർ​​വ​​ക​​ക്ഷി തീ​​രു​​മാ​​ന​​പ്ര​​കാ​​ര​​മു​​ള്ള ഒ​​ഴി​​പ്പി​​ക്ക​​ൽ മൂ​​ന്നാ​​റി​​ൽ തു​​ട​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.