സ്കോ​​​ള്‍​ കേ​​​ര​​​ള കോ​​​ഷ​​​ന്‍ ഡെ​​​പ്പോ​​​സി​​​റ്റ് വി​​​ത​​​ര​​​ണം 22 മു​​​ത​​​ല്‍
Friday, May 19, 2017 12:20 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ്കോ​​​​ള്‍​ കേ​​​​ര​​​​ള മു​​​​ഖേ​​​​ന ഹ​​​​യ​​​​ര്‍ സെ​​​​ക്ക​​​​ന്‍​ഡ​​​​റി ഓ​​​​പ്പ​​​​ണ്‍ റ​​​​ഗു​​​​ല​​​​ര്‍ കോ​​​​ഴ്സി​​​​ല്‍ 2015-17 ബാ​​​​ച്ചി​​​​ല്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത്, പ​​​​ഠ​​​​നം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ കോ​​​​ഷ​​​​ന്‍ ഡെ​​​​പ്പോ​​​​സി​​​​റ്റ് വി​​​​ത​​​​ര​​​​ണം 22ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും.

കോ​​​​ഴ്സ് ഫീ​​​​സ് പൂ​​​​ര്‍​ണ​​​​മാ​​​​യും അ​​​​ട​​​​ച്ച, പ്രാ​​​​ക്ടി​​​​ക്ക​​​​ല്‍ ഉ​​​​ള്ള സ​​​​ബ്ജ​​​​ക്ട് കോ​​​​മ്പി​​​​നേ​​​​ഷ​​​​നി​​​​ല്‍ പ​​​​ഠ​​​​നം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​രാ​​​​ണ് കോ​​​​ഷ​​​​ന്‍ ഡെ​​​​പ്പോ​​​​സി​​​​റ്റി​​​​ന് അ​​​​ര്‍​ഹ​​​​ര്‍. ജി​​​​ല്ലാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍ മു​​​​ഖേ​​​​ന​​​​യാ​​​​ണ് തു​​​​ക വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ക.


മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ല്‍ മു​​​​ന്‍ ജി​​​​ല്ലാ​​​​കേ​​​​ന്ദ്ര​​​​മാ​​​​യി​​​​രു​​​​ന്ന കോ​​​​ട്ട​​​​യ്ക്ക​​​​ല്‍ രാ​​​​ജാ​​​​സ് ഹ​​​​യ​​​​ര്‍ സെ​​​​ക്ക​​​​ന്‍​ഡ​​​​റി സ്കൂ​​​​ള്‍ മു​​​​ഖേ​​​​ന​​​​യാ​​​​യി​​​​രി​​​​ക്കും കോ​​​​ഷ​​​​ന്‍ ഡെ​​​​പ്പോ​​​​സി​​​​റ്റ് വി​​​​ത​​​​ര​​​​ണം.
സ്കോ​​​​ള്‍​കേ​​​​ര​​​​ള അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ള്ള തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ല്‍ കാ​​​​ര്‍​ഡു​​​​മാ​​​​യി വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ നേ​​​​രി​​​​ട്ടെ​​​​ത്തി കോ​​​​ഷ​​​​ന്‍ ഡെ​​​​പ്പോ​​​​സി​​​​റ്റ് കൈ​​​​പ്പ​​​​റ്റ​​​​ണ​​​​മെ​​​​ന്ന് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.