മ​ത്സ്യ​ല​ഭ്യ​ത​യി​ല്‍ കേ​ര​ളം നാ​ലാമത്; മ​ത്തി കു​റ​വ്
Friday, May 19, 2017 12:39 PM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മൊ​​​ത്തം സ​​​മു​​​ദ്ര​​​മ​​​ത്സ്യ ല​​​ഭ്യ​​​ത​​​യി​​​ല്‍ നേ​​​രി​​​യ വ​​​ര്‍​ധ​​​ന​​​യു​​ണ്ടാ​​​യെ​​​ന്നു കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​നം (സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ) ക​​​ണ​​​ക്കു​​​ക​​​ള്‍ പു​​റ​​ത്തു​​വി​​ട്ടു. 2015നെ ​​​അ​​പേ​​ക്ഷി​​ച്ച് 6.6 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​യാ​​ണ് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. 3.63 ദ​​​ശ​​​ല​​​ക്ഷം ട​​​ണ്‍ മ​​​ത്സ്യ​​​മാ​​​ണു ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഇ​​​ന്ത്യ​​​യി​​​ല്‍ ല​​​ഭി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ലും മ​​​ത്സ്യ​​​ല​​​ഭ്യ​​​ത​​​യു​​​ടെ ക​​​ണ​​​ക്കി​​​ല്‍ വ​​​ര്‍​ധ​​​ന​​യു​​​ണ്ടാ​​​യെ​​​ങ്കി​​​ലും ഫ​​​ല​​​ത്തി​​​ല്‍ മൊ​​​ത്തം ഉ​​​ത്​​​പാ​​​ദ​​​ന​​​ത്തി​​​ല്‍ കേ​​​ര​​​ളം നാ​​​ലാം സ്ഥാ​​​ന​​​ത്തേ​​​ക്കു വീ​​​ണു.

കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ത്സ്യ ല​​​ഭ്യ​​​ത​​​യി​​​ല്‍ എ​​​ട്ടു ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ര്‍​ധ​​​ന​​​രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. തി​​​രി​​​യാ​​​ന്‍ മ​​​ത്സ്യ​​​മാ​​​ണു കേ​​​ര​​​ള​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ല​​​ഭി​​​ച്ച​​​ത്. 5.23 ല​​​ക്ഷം ട​​​ണ്‍.

മ​​​ത്സ്യ ല​​​ഭ്യ​​​ത​​​യി​​​ല്‍ ഒ​​​ന്നാ​​മ​​ത് ഗു​​​ജ​​​റാ​​​ത്താ​​​ണ്. ത​​​മി​​​ഴ്‌​​​നാ​​​ടും ക​​​ര്‍​ണാ​​​ട​​​ക​​യു​​മാ​​ണു യ​​ഥാ​​ക്ര​​മം ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ൽ. 7.74 ല​​​ക്ഷം ട​​​ണ്‍ മ​​​ത്സ്യ​​​മാ​​​ണു ഗു​​​ജ​​​റാ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ല​​​ഭി​​​ച്ച​​​ത്. ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍ 7.05 ല​​​ക്ഷം ട​​​ണ്‍, ക​​​ര്‍​ണാ​​​ട​​​ക​​യി​​ൽ 5.29 ല​​​ക്ഷം ട​​​ണ്‍. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ത്താ​​​ല്‍ മ​​​ത്സ്യ​​​ല​​​ഭ്യ​​​ത​​​യി​​​ല്‍ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യ​​​തു പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​നാ​​​ണ്. 129 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന. 2015ല്‍ 1.19 ​​​ല​​​ക്ഷം ട​​​ണ്‍ ആ​​​യി​​​രു​​​ന്ന​​​ത് 2016ല്‍ 2.72 ​​​ല​​​ക്ഷം ട​​ണ്ണാ​​യി ഉ​​യ​​ർ​​ന്നു.

മ​​​ത്സ്യ​​​ല​​​ഭ്യ​​​ത​​​യി​​​ല്‍ കേ​​​ര​​​ളം നാ​​​ലാ​​​മ​​​താ​​​ണെ​​​ങ്കി​​​ലും മ​​​ത്സ്യ​​​വൈ​​​വി​​​ധ്യ​​​ത്തി​​​ല്‍ കേ​​​ര​​​ളം ത​​ന്നെ​​യാ​​ണ് ഒ​​ന്നാ​​മ​​ത്. കേ​​​ര​​​ള​​​ത്തി​​​ല്‍ 487 ത​​​രം മ​​​ത്സ്യ​​​ങ്ങ​​​ള്‍ ല​​​ഭി​​​ച്ച​​​പ്പോ​​​ള്‍ ഏ​​​റ്റ​​​വും അ​​​ധി​​​കം മ​​​ത്സ്യം ല​​​ഭി​​​ച്ച ഗു​​​ജ​​​റാ​​​ത്തി​​​ല്‍ ഇ​​​ത് 134 മാ​​​ത്ര​​​മാ​​​ണ്. മ​​​ത്സ്യ​​​ല​​​ഭ്യ​​​ത​​​യി​​​ല്‍ ഏ​​​റ്റ​​​വും കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് പു​​​തു​​​ച്ചേ​​​രി​​​യി​​​ലാ​​​ണ്. 0.79 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന​​​ത് 42.9 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 0.45 ല​​​ക്ഷം ട​​​ണ്‍ ആ​​​യി.​ ര​​​ണ്ടാം സ്ഥാ​​​നം അ​​​യ​​​ല​​യ്ക്കാ​​ണ്.


അ​​​തേ​​​സ​​​മ​​​യം, മ​​​ത്തി​​​യു​​​ടെ​​​യും കി​​​ളി​​​മീ​​​നിന്‍റെ​​​യും ല​​​ഭ്യ​​​ത​​​യി​​​ല്‍ കു​​​റ​​​വു​​​ണ്ടാ​​​യി. രാ​​​ജ്യ​​​ത്തു മൊ​​​ത്ത​​​മാ​​​യും കേ​​​ര​​​ള​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​കി​​​ച്ചും മ​​​ത്തി ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞു. മു​​​ന്‍ വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ള്‍ 32.8 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 45,958 ട​​​ണ്‍ മ​​​ത്തി​​​യാ​​ണു ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം കേ​​​ര​​​ള​​​ത്തി​​​ല്‍ ല​​​ഭി​​​ച്ച​​​ത്.
1998നു ശേ​​​ഷം കേ​​​ര​​​ള​​​ത്തി​​​ല്‍ മ​​​ത്തി ഇ​​​ത്ര​​​യും കു​​​റ​​​യു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണെ​​​ന്നു സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ വാ​​​ര്‍​ഷി​​​ക റി​​​പ്പോ​​​ര്‍​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​യി വി​​​ളി​​​ച്ചു ചേ​​​ര്‍​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​എ. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ പ​​​റ​​​ഞ്ഞു. 2015ല്‍ ​​​ഇ​​​ത് 68,431 ആ​​​യി​​​രു​​​ന്നു. 2012 ല്‍ 3.9 ​​​ല​​​ക്ഷം ട​​​ണ്‍ മ​​​ത്തി കേ​​​ര​​​ള തീ​​​ര​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു ല​​​ഭി​​​ച്ചി​​​രു​​​ന്നു. 2012നു ​​​ശേ​​​ഷം ഓ​​​രോ വ​​​ര്‍​ഷ​​​വും മ​​​ത്തി​​​യു​​​ടെ ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞു​​​വ​​​രി​​​ക​​​യാ​​​ണ്.

ക​​​ഴി​​​ഞ്ഞ​ വ​​​ര്‍​ഷം മാ​​​ത്രം മ​​​ത്തി​​​യു​​​ടെ കു​​​റ​​​വ് മൂ​​​ലം 1,300 കോ​​​ടി ന​​​ഷ്ട​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. 5.23 ല​​​ക്ഷം ട​​​ണ്‍ മ​​​ത്സ്യ​​​മാ​​​ണ് 2016ല്‍ ​​​കേ​​​ര​​​ള തീ​​​ര​​​ത്തു​​നി​​​ന്ന് ആ​​​കെ ല​​​ഭി​​​ച്ച​​​ത്. 2015ല്‍ ​​​ഇ​​​ത് 4.82 ല​​​ക്ഷം ട​​​ണ്‍ ആ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, അ​​​ടു​​​ത്ത വ​​​ര്‍​ഷം മ​​​ത്തി​​​ല​​​ഭ്യ​​​ത വ​​​ര്‍​ധി​​​ക്കു​​​മെ​​​ന്നു​​​ള്ള​​​തി​​​ന്‍റെ സൂ​​​ച​​​ന​​​ക​​​ള്‍ കാ​​​ണു​​​ന്നു​​​ണ്ടെ​​​ന്നും സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.