പൊ​മ്പി​ള ഒ​രു​മൈ​ ര​ണ്ടാംഘ​ട്ട​ സ​മ​രം ജൂലൈ 9ന്
Friday, May 19, 2017 12:54 PM IST
കോ​​​ഴി​​​ക്കോ​​​ട്: ഓ​​​രോ തോ​​​ട്ടംതൊ​​​ഴി​​​ലാ​​​ളി കു​​​ടും​​​ബ​​​ത്തി​​​നും ഒ​​​രേ​​​ക്ക​​​ര്‍ ഭൂ​​​മി കൃ​​​ഷി​​​ക്കാ​​​യും വാ​​​സ​​​ത്തി​​​നാ​​​യും ന​​​ല്‍​ക​​​ണ​​​മെ​​​ന്നും മി​​​നി​​​മം വേ​​​ത​​​നം 600 രൂ​​​പ​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പൊ​​​മ്പി​​​ള ഒ​​​രു​​​മൈ ര​​​ണ്ടാം​​​ഘ​​​ട്ട ഭൂ​​​സ​​​മ​​​ര​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്നു.

അ​​​ടി​​​ച്ച​​​മ​​​ര്‍​ത്ത​​​പ്പെ​​​ട്ട അ​​​ടി​​​മ​​​ക​​​ളെ​​​പ്പോ​​​ലെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട് പ​​​ണി​​​യെ​​​ടു​​​ക്കേ​​​ണ്ടിവ​​​രു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ തോ​​​ട്ടംതൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ത്തി​​​നുവേ​​​ണ്ടി​​​യാ​​​ണ് പൊ​​​മ്പി​​​ള ഒ​​​രു​​​മൈ​​​യു​​​ടെ ഈ ​​​സ​​​മ​​​ര​​​മെ​​​ന്ന് സ​​​മ​​​ര​​​നേ​​​താ​​​വ് ഗോ​​​മ​​​തി അ​​​റി​​​യി​​​ച്ചു. സ​​​മ​​​ര​​​നേ​​​താ​​​ക്ക​​​ള്‍​ക്ക് ആം ​​​ആ​​​ദ്മി പാ​​​ര്‍​ട്ടി ന​​​ല്‍​കു​​​ന്ന സ്വീ​​​ക​​​ര​​​ണ യോ​​​ഗ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തി​​​യ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ.


മൂ​​​ന്നാ​​​റി​​​ൽ ലം​​​ബോ​​​ദ​​ര​​​ന്‍ ഭൂ​​​മി കൈയേ​​​റി​​​യ​​​തു​​പോ​​​ലെ നി​​​വൃ​​​ത്തി ​​​കെ​​​ട്ടാ​​​ല്‍ ഭൂ​​​മി കൈയേറി കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്നു പ​​​റ​​​യാ​​​ന്‍ ത​​​ങ്ങ​​​ള്‍​ക്കും അ​​​റി​​​യാ​​​മെ​​​ന്ന് ഗോ​​​മ​​​തി പ​​റ​​ഞ്ഞു. ആം ​​​ആ​​​ദ്മി പാ​​​ര്‍​ട്ടി​​​യു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് സ​​​മ​​​രം മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തെ​​​ന്നും ച​​​ര്‍​ച്ച​​​ക​​​ള്‍ വി​​​പു​​​ല​​​പ്പെ​​​ട്ടു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും പൊ​​​മ്പി​​​ള ഒ​​​രു​​​മൈ പ്ര​​​സി​​​ഡ​​​ന്‍റ് കൗ​​​സ​​​ല്യ ത​​​ങ്ക​​​മ​​​ണി പ​​​റ​​​ഞ്ഞു.
രാ​​​ജേ​​​ശ്വ​​​രി, സി.​​​ആ​​​ർ. നീ​​ല​​​ക​​​ണ്ഠ​​​ന്‍,വി​​​നോ​​​ദ് മേ​​​ക്കോ​​​ത്ത്, ഷൗ​​​ക്ക​​​ത്ത് അ​​​ലി എ​​​രോ​​​ത്ത് എ​​​ന്നി​​​വ​​​ര്‍ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.