കേന്ദ്രസർക്കാരിനെതിരേ കർഷകസംഘം
കേന്ദ്രസർക്കാരിനെതിരേ കർഷകസംഘം
Friday, May 19, 2017 12:54 PM IST
കോ​​​​ട്ട​​​​യം: റീ​​​​ജ​​​​ണ​​​​ൽ ഓ​​​​ഫീ​​​​സു​​​​ക​​​​ൾ പൂ​​​​ട്ടി​​​​യും ക​​​​ർ​​​​ഷ​​​​ക ആ​​​​നു​​​​കൂ​​​​ല്യം വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ചും റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ് പ്ര​​​​വ​​​​ർ​​​​ത്ത​​​​നം മ​​​​ര​​​​വി​​​​പ്പി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ ക​​​​ർ​​​​ഷ​​​​ക​​​​സം​​​​ഘം കോട്ടയം ജി​​​​ല്ലാ​​​ കമ്മി​​​​റ്റി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ് ഓ​​​​ഫീ​​​​സി​​​​നു മു​​​​ന്നി​​​​ൽ ധ​​​​ർ​​​​ണ ന​​​​ട​​​​ത്തി.

സി​​​​പി​​​​എം കോ​​​​ട്ട​​​​യം ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി വി.​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം​​​ചെ​​​​യ്തു. വ​​​​ൻ​​​​കി​​​​ട തോ​​​​ട്ടമു​​​​ട​​​​മ​​​​ക​​​​ളെ​​​​യും കു​​​​ത്ത​​​​കക​​​​ളെ​​​​യും സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ റ​​​​ബ​​​​ർ​​​​ബോ​​​​ർ​​​​ഡി​​​​നെ പ്ലാ​​​​ന്‍റേ​​​​ഷ​​​​ൻ എ​​​​ക്സ്പോ​​​​ർ​​​​ട്ട് ഏ​​​​ജ​​​​ൻ​​​​സി​​​​യി​​​​ൽ ല​​​​യി​​​​പ്പി​​​​ക്കാ​​​​നാ​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നീ​​​​ക്ക​​​​മെ​​​​ന്നും വി. ​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞു. ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​യ്മ​​​​നം ബാ​​​​ബു അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി.

സം​​​​സ്ഥാ​​​​ന എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് അം​​​​ഗം പ്ര​​​​ഫ.​​​എം. ടി.​​​ജോ​​​​സ​​​​ഫ്, ജി​​​​ല്ലാ​ സെ​​​​ക്ര​​​​ട്ട​​​​റി കെ. ​​​​എം. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ, പ്ര​​​​ഫ.​​​ആ​​​​ർ. ന​​​​രേ​​​​ന്ദ്ര​​​​നാ​​​​ഥ്, ആ​​​​ർ.​​​ടി. ​മ​​​​ധു​​​​സൂ​​​​ദ​​​​ന​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.