റബർ പ്രതിസന്ധി: കേ​ന്ദ്ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു പ്ര​മേയം പാ​സാ​ക്കു​മെ​ന്നു മ​ന്ത്രി
റബർ പ്രതിസന്ധി: കേ​ന്ദ്ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു  പ്ര​മേയം പാ​സാ​ക്കു​മെ​ന്നു മ​ന്ത്രി
Friday, May 19, 2017 12:54 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​ബ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തുനി​​​ന്നു ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​മേ​​​യം കൊ​​​ണ്ടു​​വ​​​രു​​മെ​​ന്നു കൃ​​​ഷി​​​മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ. എം. ​​​നൗ​​​ഷാ​​​ദ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച അ​​​നൗ​​​ദ്യോ​​​ഗി​​​ക പ്ര​​​മേ​​​യ​​​ത്തി​​​ന്‍റെ ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​മേ​​​യം കൊ​​​ണ്ടുവ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നൗ​​​ഷാ​​​ദ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ്ര​​​മേ​​​യം പി​​​ൻ​​​വ​​​ലി​​​ച്ചു.

ദേ​​​ശീ​​​യ റ​​​ബ​​​ർ ന​​​യം രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്പാ​​​ദ​​​ന​​ച്ചെ​​ല​​​വ് ക​​​ണ​​​ക്കാ​​​ക്കി റ​​​ബ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​വി​​​ല പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ്ര​​​മേ​​​യ​​​മാ​​​ണ് നൗ​​​ഷാ​​​ദ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.


ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി റ​​​ബ​​​റി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​ഞ്ഞു വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​തെ​​​ന്ന് പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചുകൊ​​​ണ്ട് എം. ​​​നൗ​​​ഷാ​​​ദ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. റ​​​ബ​​​ർ ബോ​​​ർ​​​ഡ് ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കേ​​​ന്ദ്ര ന​​​യ​​​ങ്ങ​​​ൾ റ​​​ബ​​​ർ കൃ​​​ഷി​​​യു​​​ടെ ഭാ​​​വി​​​ക്കുത​​​ന്നെ ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ജീ​​​വ​​​നോ​​​പാ​​​ധി എ​​​ന്ന നി​​​ല​​​യ്ക്ക് നെ​​​ഗ​​​റ്റീ​​​വ് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഇ​​​റ​​​ക്കു​​​മ​​​തി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ വേ​​​ണ്ട ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​ത്തി​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്ത​​​ണ​​​മെ​​​ന്ന് കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പി.​​​ടി. തോ​​​മ​​​സ്, സി.​​​കെ. ഹ​​​രീ​​​ന്ദ്ര​​​ൻ, വി.​​​പി. സ​​​ജീ​​​ന്ദ്ര​​​ൻ, ടി.​​​വി. ഇ​​​ബ്രാ​​​ഹിം, ഡോ. ​​​എ​​​ൻ. ജ​​​യ​​​രാ​​​ജ്, വി.​​​ആ​​​ർ. സു​​​നി​​​ൽ​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.