കൊച്ചി മെട്രോ ഉദ്ഘാടനം : കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി പിണറായി
കൊച്ചി മെട്രോ ഉദ്ഘാടനം : കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി പിണറായി
Friday, May 19, 2017 12:54 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ഒ​​ന്നാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കൊ​​ച്ചി മെ​​ട്രോ റെ​​യി​​ൽ പ​​ദ്ധ​​തി മേ​​യ് 30ന് ​​ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​മെ​​ന്ന മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ന്‍റെ പ്ര​​സ്താ​​വ​​ന​​യെ തി​​രു​​ത്തി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. മ​​ന്ത്രി​​സ​​ഭാ വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി മേ​​യ് 30ന് ​​ആ​​ലു​​വ​​യി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ പ്ര​​ധാ​​നമ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി എ​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​മെ​​ന്നാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കു ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു പ​​റ​​ഞ്ഞ​​ത്. എ​​ന്നാ​​ൽ, ഉ​​ദ്ഘാ​​ട​​നതീ​​യ​​തി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി​​ല്ലെ​​ന്നു പിന്നീടു മു​​ഖ്യ​​മ​​ന്ത്രി ക​​ണ്ണൂ​​രി​​ൽ പ​​റ​​ഞ്ഞു.

പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ അ​​സൗ​​ക​​ര്യം നോ​​ക്കി മെ​​ട്രോ റെ​​യി​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ശ്ച​​യി​​ച്ച സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ന​​ട​​പ​​ടി രാ​​ഷ്‌​​ട്രീ​​യ ഗൂ​​ഢാ​​ലോ​​ച​​ന​​യാ​​ണെ​​ന്ന് ആ​​രോ​​പി​​ച്ചു ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ രം​​ഗ​​ത്തെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു​​ള്ളി​​ൽ മ​​ന്ത്രി​​യെ തി​​രു​​ത്തി മു​​ഖ്യ​​മ​​ന്ത്രി രം​​ഗ​​ത്തെ​​ത്തി​​യ​​ത്. ഉ​​ദ്ഘാ​​ട​​ന​​ത്തി​​നാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ ക്ഷ​​ണി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ തീ​​യ​​തി ല​​ഭി​​ക്കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ​​യെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി അ​​റി​​യി​​ച്ചു.

കൊ​​ച്ചി മെ​​ട്രോ​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ഈ ​​മാ​​സം 30നു ​​ന​​ട​​ത്തു​​മെ​​ന്നു മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് അ​​റി​​യി​​ച്ച​​ത്. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​ മോ​​ദി​​യെക്കൊണ്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യി​​ക്കു​​ന്ന​​തി​​നാ​​ണു ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഇ​​തി​​നാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ ക്ഷ​​ണി​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ന്നെ​​ത്തു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ വ്യ​​ക്ത​​ത ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. ഇ​​തു സം​​ബ​​ന്ധി​​ച്ച അ​​റി​​യി​​പ്പു​​ക​​ളൊ​​ന്നും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന് ഇ​​തു​​വ​​രെ ല​​ഭി​​ച്ചി​​ട്ടു​​മി​​ല്ല.

കൊ​​ച്ചി​​ മെ​​ട്രോ​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ജൂ​​ണ്‍ അ​​ഞ്ചി​​നു മു​​മ്പാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ സ​​മ​​യം ല​​ഭി​​ച്ചാ​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ​​ക്കൊ​​ണ്ടു​​ത​​ന്നെ ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തിക്കും. എ​​ന്നാ​​ൽ, പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കാ​​യി അ​​ന​​ന്ത​​മാ​​യി കാ​​ത്തി​​രി​​ക്കി​​ല്ല. പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക് എ​​ത്താ​​ൻ സാ​​ധി​​ച്ചി​​ല്ലെ​​ങ്കി​​ൽ മു​​ഖ്യ​​മ​​ന്ത്രി 30ന് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും എന്നു മന്ത്രി പറഞ്ഞു.


സം​​സ്ഥാ​​ന മ​​ന്ത്രി​​സ​​ഭ​​യു​​ടെ ഒ​​ന്നാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് 30ന് ​​ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്ത​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശം ക​​ഴി​​ഞ്ഞ ദി​​വ​​സം ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​താ​​യും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. ആ​​ലു​​വ​​യി​​ൽവ​​ച്ചാ​​യിരിക്കും ഉ​​ദ്ഘാ​​ട​​നച​​ട​​ങ്ങു​​ക​​ൾ. ആ​​ലു​​വ മു​​ത​​ൽ പാ​​ലാ​​രി​​വ​​ട്ടം വ​​രെ​​യു​​ള്ള 13 കി​​ലോ​​മീ​​റ്റ​​റാ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ക.

ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ലേ​​ക്കു പ്ര​​ധാ​​നമ​​ന്ത്രി​​യെ ക്ഷ​​ണി​​ച്ചശേ​​ഷം അദ്ദേ​​ഹം വി​​ദേ​​ശ പ​​ര്യ​​ട​​ന​​ത്തി​​നു പോ​​കു​​ന്ന 30-ാം തീ​​യ​​തി നോ​​ക്കി ഉ​​ദ്ഘാ​​ട​​നം നി​​ശ്ച​​യി​​ച്ച​​തു രാ​​ഷ്‌​​ട്രീ​​യ ഗൂ​​ഢാ​​ലോ​​ച​​ന​​യാ​​ണെ​​ന്നാ​​യി​​രു​​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ന്‍റെ പ്ര​​തി​​ക​​ര​​ണം. കൊ​​ച്ചി മെ​​ട്രോ ഉ​​ദ്ഘാ​​ട​​നം രാ​​ഷ്‌​​ട്രീ​​യ വി​​വാ​​ദ​​മാ​​യി വ​​ള​​രു​​മെ​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞ ഘ​​ട്ട​​ത്തി​​ലാ​​ണു മ​​ന്ത്രി​​യെ തി​​രു​​ത്തി, മു​​ഖ്യ​​മ​​ന്ത്രി രം​​ഗ​​ത്തെ​​ത്തി​​യ​​ത്.

ഉ​ദ്ഘാ​ട​ന തീ​യ​തി നി​ശ്ച​യി​​ച്ചി​ട്ടി​ല്ല: മു​ഖ്യ​മ​ന്ത്രി

ത​​​ളി​​​പ്പ​​​റ​​​മ്പ് (ക​​​ണ്ണൂ​​​ർ): കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഈ​​ മാ​​​സം 30ന് ​​​ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​ല്ലെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ തീ​​​യ​​​തി ല​​​ഭി​​​ച്ചാ​​​ല്‍ മാ​​​ത്ര​​​മേ ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍.

ഏ​​​തോ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണു 30ന് ​​​ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ക്കു​​​മെ​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സ​​​മ​​​യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ശ്ര​​​മം തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.