കോന്നി എസ്എൻഡിപി കോളജിൽ ക്രമക്കേടെന്ന് ഉപസമിതി റിപ്പോർട്ട്
Saturday, May 20, 2017 11:46 AM IST
കോ​ട്ട​യം: കോ​ന്നി സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ സ്മാ​ര​ക എ​സ്എ​ൻ​ഡി​പി യോ​ഗം കോ​ള​ജി​ൽ 2015-16 അ​ധ്യ​യ​ന വ​ർ​ഷം വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ളും തി​രി​മ​റി​യും ന​ട​ന്ന​താ​യി എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ ഉ​പ​സ​മി​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

കോ​ള​ജി​ലെ ഹെ​ൽ​പ് ഡ​സ്ക് വ​ഴി 64 കു​ട്ടി​ക​ളു​ടെ വ്യാ​ജ ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ക​യും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ക​യും ചെ​യ്ത​താ​യാ​ണു സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ളാ​യ ഡോ. ​കെ. കൃ​ഷ്ണ​ദാ​സ്, ഡോ. ​കെ. ഷെ​റ​ഫു​ദീ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.


ഹെ​ൽ​പ്ഡെ​സ്ക് വ​ഴി വ്യാ​ജ അ​പേ​ക്ഷ​ക​ൾ ഒ​രു​മി​ച്ച് അ​പ്‌​ലോ​ഡ് ചെ​യ്യു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​പ്പ് വ്യാ​ജ​മാ​യി ഇ​ട്ടുചെ​ല്ലാ​ൻ മു​ഖേ​ന എസ്ബി​ടി​യി​ൽ ഫീ​സ് ഒ​ടു​ക്കി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.