ഒാൺലൈൻ ചോദ്യപേപ്പർ നൽകി എംജിവാഴ്സിറ്റിയിൽ പുതുചരിത്രം
Monday, May 22, 2017 10:52 AM IST
കോ​​ട്ട​​യം: ഇ​​ന്ന​​ലെ ആ​​രം​​ഭി​​ച്ച നാ​​ലാം സെ​​മ​​സ്റ്റ​​ർ പി​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ള്ള ചോ​​ദ്യ​​പേ​​പ്പ​​റു​​ക​​ൾ 140 കോ​​ള​​ജു​​ക​​ളി​​ൽ ഓ​​ണ്‍​ലൈ​​നാ​​യി വി​​ത​​ര​​ണം ചെ​​യ്ത് എം​ജി വാ​ഴ്സി​റ്റി പു​തി​യ നാ​ഴി​ക​ക്ക​ല്ലു പി​ന്നി​ട്ടു. യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ സ്വ​​ന്തം സെ​​ർ​​വ​​ർ വ​​ഴി അ​​തീ​​വ സു​​ര​​ക്ഷാ​​ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളോ​​ടെ ഓ​​ണ്‍​ലൈ​​നാ​​യി അ​​യ​​ച്ചു​​കൊ​​ടു​​ത്ത്, കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ​​ക്കു ന​​ൽ​​കി​​യ വ​​ണ്‍ ടൈം ​​പാ​​സ്‌വേഡ് ഉ​​പ​​യോ​​ഗി​​ച്ചു ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത ചോ​​ദ്യ​​പേ​​പ്പ​​റു​​ക​​ളാ​​ണ് ഇ​​ന്നു ന​​ട​​ന്ന ഫൈ​​ന​​ൽ പി​​ജി പ​​രീ​​ക്ഷ​​ക​​ളി​​ൽ വി​​ത​​ര​​ണം ചെ​​യ്ത​​ത്.

സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൻ​​ഡി​​ക്കേ​​റ്റി​​ന്‍റെ പ​​രീ​​ക്ഷാ ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​ർ ഡോ.​ആ​​ർ. പ്ര​​ഗാ​​ഷ് സി​​ൻ​​ഡി​​ക്കേ​​റ്റം​​ഗ​​ങ്ങ​​ളാ​​യ പ്ര​​ഫ. ടോ​​മി​​ച്ച​​ൻ ജോ​​സ​​ഫ്, ഡോ. ​എ. ജോ​​സ്, ഡോ. ​കെ. ഷെ​​റ​​ഫു​​ദീ​​ൻ, പ​​രീ​​ക്ഷാ ക​​ണ്‍​ട്രോ​​ള​​റു​​ടെ ചു​​മ​​ത​​ല​​യു​​ള്ള ജോ​​യി​​ന്‍റ് ര​​ജി​​സ്ട്രാ​​ർ സി. ​​ര​​വീ​​ന്ദ്ര​​ൻ എ​​ന്നി​​വ​​രു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ പ​​രീ​​ക്ഷാ കം​​പ്യൂ​​ട്ട​​ർ വി​​ഭാ​​ഗ​​മാ​​യ സീ ​​ടെ​​ക്സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ്വ​​ന്ത​​മാ​​യി വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത സോ​​ഫ്റ്റ്‌വേർ ഉപ​​യോ​​ഗി​​ച്ചാ​​ണ് ഓ​​ണ്‍​ലൈ​​ൻ ചോ​​ദ്യ​​പേ​​പ്പ​​ർ വി​​ത​​ര​​ണം വി​​ജ​​യ​​ക​​ര​​മാ​​യി ന​​ട​​പ്പാ​​ക്കി​​യ​​ത്. മ​​റ്റു യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ൾ ബാ​​ഹ്യ ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ഓ​​ണ്‍​ലൈ​​ൻ ചേ​​ാദ്യ​​പേ​​പ്പ​​ർ വി​​ത​​ര​​ണം ന​​ട​​ത്തു​​ന്പോ​​ൾ എം​​ജി​​ക്ക് സ്വ​​ന്ത​​മാ​​യി ഈ ​​പ​​ദ്ധ​​തി വി​​ജ​​യ​​ക​​ര​​മാ​​യി ന​​ട​​പ്പാ​​ക്കാ​​നാ​​യ​​തു ശ്ലാ​​ഘ​​നീ​​യ​​മാ​​ണെ​​ന്നു വൈ​​സ്ചാ​​ൻ​​സ​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.