ഫാ. സിബി ജോസഫ് ചെറുശേരിൽ ഗോ​ര​ക്പുർ രൂപത വികാരി ജനറാൾ
ഫാ. സിബി ജോസഫ്  ചെറുശേരിൽ  ഗോ​ര​ക്പുർ രൂപത വികാരി ജനറാൾ
Monday, May 22, 2017 10:52 AM IST
കോ​ട്ട​യം: ഗോ​ര​ക്പൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ളാ​യി ഫാ. ​സി​ബി ജോ​സ​ഫ് ചെ​റു​ശേ​രി​ൽ നി​യ​മി​ത​നാ​യി. ഗോ​ര​ക്പൂ​ർ ബി​ഷ​പ് തോ​മ​സ് തു​രു​ത്തി​മ​റ്റ​മാ​ണ് നി​യ​മ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 1996 മേ​യ് ര​ണ്ടി​നു പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച ഇ​ദ്ദേ​ഹം ഗോ​ര​ക്പുർ സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി, ഗോ​ര​ക്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, ഘോ​രാ​ബാ​ർ സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍റ​ർ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, ഗോ​ര​ക്പൂ​ർ സെ​ന്‍റ് ജോ​സ​ഫ് വി​മ​ൻ​സ് കോ​ള​ജ് മാ​നേ​ജ​ർ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.


പാ​ലാ രൂ​പ​ത​യി​ലെ കു​റി​ച്ചി​ത്താ​നം സെ​ന്‍റ് തോ​മ​സ് പ​ള്ളി ഇ​ട​വ​ക​യി​ൽ ചെ​റു​ശേ​രി​ൽ ജോ​സ​ഫ് - മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. വാ​രാ​ണ​സി വി​ശ്വ​ജ്യോ​തി ഗു​രു​കു​ല​ത്തി​ൽ ത​ത്ത്വ​ശാ​സ്ത്ര​വും സാ​ത്ന സെ​ന്‍റ് എ​ഫ്രേം കോ​ള​ജി​ൽ ദൈ​വ​ശാ​സ്ത്ര​വും പ​ഠി​ച്ചു.
സാ​ഹി​ത്യ​ത്തി​ലും സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി. ക്ല​രീ​ഷ്യ​ൻ സ​ഭാം​ഗ​മാ​യ ഫാ. ​സോ​ജി ചെ​റു​ശേ​രി​ൽ സ​ഹോ​ദ​ര​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.