ബസ് കാറിലേക്ക് ഇടിച്ചുകയറി വിദ്യാർഥിയും ബന്ധുവും മരിച്ചു
Tuesday, May 23, 2017 11:54 AM IST
ചെ​ങ്ങ​ന്നൂ​ർ: അ​മി​തവേ​ഗ​ത്തി​ലെ​ത്തി​യ കെഎ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് അം​ബാ​സ​ഡ​ർ കാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി 10 വ​യ​സു​ള്ള വി​ദ്യാ​ർ​ഥി​യും ബ​ന്ധു​വാ​യ ഡ്രൈ​വ​റും മ​രി​ച്ചു. തി​രു​വ​ല്ല കാ​വും​ഭാ​ഗം പു​ലി​പ്പാ​റ​കു​ന്ന​ത്ത് തോ​മ​സ് വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ഇ​വാ​ൻ തോ​മ​സ് വ​ർ​ഗീ​സ് (10), ഇ​വാ​ന്‍റെ അ​മ്മ​യു​ടെ സ​ഹോ​ദ​രരീ ഭ​ർ​ത്താ​വ് വി​മു​ക്ത​ഭ​ട​നും ഡ്രൈ​വ​റു​മാ​യ ക​ല്ലൂ​പ്പാ​റ മ​ഠ​ത്തും​ഭാ​ഗം നോ​ർ​ത്ത് താ​ന​ത്ത് വീ​ട്ടി​ൽ സ​ജി മാ​ത്യു (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇവാനിന്‍റെ മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെയും ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10.05ന് ​എംസി റോ​ഡി​ൽ ചെ​ങ്ങ​ന്നൂ​രി​നും പ​ന്ത​ള​ത്തി​നും മ​ധ്യേ കാ​ര​യ്ക്കാ​ട് പാ​റ​യ്ക്ക​ൽ പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം . കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു​നി​ന്ന് ഈ​രാ​റ്റു​പേ​ട്ട​യ്ക്കു പോ​യ വി​തു​ര ഡി​പ്പോ​യി​ലെ ബ​സ് തി​രു​വ​ല്ല​യി​ൽനി​ന്നു തി​രു​വ​ന​ന്ത​പു​രം എ​യ​ർ പോ​ർ​ട്ടി​ലേ​ക്കു പോ​യ അം​ബാ​സ​ഡ​ർ കാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ചെ​റി​യ വ​ള​വു​ള​ള ഈ ​ഭാ​ഗ​ത്ത് ഫാ​സ്റ്റ്പാ​സ​ഞ്ച​ർ ബ​സ് വ​ല​തു​വ​ശം ചേ​ർ​ന്ന് അ​മി​ത​വേ​ഗ​ത്തിലാ​ണ് എ​ത്തി​യ​തെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ വ​ല​തു​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.


ഡ്രൈ​വ​ർ സീ​റ്റി​ന ു പി​ൻ​ഭാ​ഗ​ത്താ​ണ് തി​രു​വ​ല്ല സെ​ന്‍റ് മേ​രീ​സ് റെ​സി​ഡ​ൻ​ഷൽ സ്കൂളി​ൽ അ​ഞ്ചാം ക്ലാ​സി​ലേ​ക്കു പ്ര​വേ​ശ​നം ല​ഭി​ച്ച ഇ​വാ​ൻ ഇ​രു​ന്നി​രു​ന്ന​ത്. അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ തോ​മ​സ് വ​ർ​ഗീ​സ് തി​രി​കെ കു​വൈ​റ്റി​ലേ​ക്കു പോ​കു​ന്ന​തി​നാ​ണ് കു​ടും​ബസ​മേ​തം തി​രു​വ​ന​ന്ത​പു​രം എ​യ​ർ പോ​ർ​ട്ടി​ലേ​ക്കു യാ​ത്ര തി​രി​ച്ച​ത്. ഇ​വാ​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ തോ​മ​സ് വ​ർ​ഗീ​സ് (50), ഷാ​ലു തോ​മ​സ് (45), സ​ഹോ​ദ​രി അ​ലീ​ന അ​ന്നാ തോ​മ​സ് (15) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ മു​ള​ക്കു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
മ​രി​ച്ച ഇ​വാ​ന്‍റെ​യും സ​ജി​ മാ​ത്യു​വി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം പി​ന്നീ​ട്. സ​ജി മാ​ത്യു​വി​ന്‍റെ ഭാ​ര്യ: ഷൈ​ല, മ​ക്ക​ൾ: ഷി​ജി​ൻ, ഷി​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.