അടുപ്പിൽനിന്നു പൊള്ളലേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയിൽ
Tuesday, May 23, 2017 11:54 AM IST
ഏ​റ്റു​മാ​നൂ​ർ: അ​ടു​പ്പി​ൽ തീ ​ക​ത്തി​ക്കു​ന്ന​തി​നി​ടെ വ​സ്ത്ര​ത്തി​ൽ തീ​പ​ട​ർ​ന്ന് വീ​ട്ട​മ്മ​യ്ക്ക് പൊ​ള്ള​ലേ​റ്റു. ഏ​റ്റു​മാ​നൂ​ർ ഉൗ​റ്റ​ക്കു​ഴി ഭാ​ഗ​ത്ത് താ​ഴ​ത്തു​മാ​ക്കാ​ട്ടി​ൽ ശ​ശി​ധ​ര​ന്‍റെ ഭാ​ര്യ അ​ന്പി​ളി (37)ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കു​റു​മു​ള്ളൂ​രി​ലെ വാ​ട​ക​വീ​ട്ടി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ട​ൻ​ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​റ്റുമാ​നൂ​ർ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി അ​ന്പി​ളി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.