ഹ​ർ​ജി ദേ​വ​സ്വം ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​നയ്ക്കു വിട്ടു
Tuesday, May 23, 2017 12:01 PM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ പാ​​​ത്രം വാ​​​ങ്ങ​​​ൽ ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ൽ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യെ മാ​​​റ്റി​​​നി​​​ർ​​​ത്തി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന ദേ​​​വ​​​സ്വം മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​നെ​​​തി​​​രേ ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി വി.​​​എ​​​സ്. ജ​​​യ​​​കു​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ദേ​​​വ​​​സ്വം ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വി​​​ട്ടു.

ഇ​​​ന്ന​​​ലെ ഹ​​​ർ​​​ജി സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കാ​​​ണ് വ​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ദേ​​​വ​​​സ്വം വി​​​ഷ​​​യ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ പ്ര​​​ത്യേ​​​ക ബെ​​​ഞ്ചു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഹ​​​ർ​​​ജി അ​​​ങ്ങോ​​​ട്ടു മാ​​​റ്റാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ജ​​​യ​​​കു​​​മാ​​​റി​​​നെ മാ​​​റ്റി നി​​​ർ​​​ത്തി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ സാ​​​ഹ​​​ച​​​ര്യ​​​മൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന് മേ​​​യ് 11 നാ​​​ണ് മ​​​ന്ത്രി ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റി​​​ന് ക​​​ത്തെ​​​ഴു​​​തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.