ബ​ഡ്സ് സ്കൂ​ള​ട​ക്കം ത​ദ്ദേ​ശ​വ​കു​പ്പ് സ്ഥാ​പ​ന​ങ്ങ​ളി​ലെ വേ​ത​നം കൂട്ടും
Tuesday, May 23, 2017 12:13 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ബ​​ഡ്സ് സ്കൂ​​ള​​ട​​ക്കം ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ അ​​ധീ​​ന​​ത​​യി​​ൽ വ​​രു​​ന്ന വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ജീ​​വ​​ന​​ക്കാ​​രു​​ടെ വേ​​ത​​നം വ​​ർ​​ധി​​പ്പി​​ക്കു​​മെ​​ന്നു മ​​ന്ത്രി കെ.​​ടി.​ ജ​​ലീ​​ൽ നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചു.

ബ​​ഡ്സ് സ്കൂ​​ളു​​ക​​ളി​​ലെ യോ​​ഗ്യ​​ത​​യി​​ല്ലാ​​ത്ത ജീ​​വ​​ന​​ക്കാ​​രു​​ടെ വേ​​ത​​നം 3600 രൂ​പ​യി​ൽ ​നി​​ന്ന് 7500 രൂ​​പ​​യാ​​ക്കും. പ​​ത്താം​​ത​​രം ക​​ഴി​​യാ​​ത്ത ഹെ​​ൽ​​പ്പ​​ർ​​മാ​​രു​​ടെ വേ​​ത​​നം 3600 രൂ​പ​യി​ൽ ​നി​​ന്ന് 6000 രൂ​പ​യാ​ക്കും. നി​​ശ്ചി​​ത യോ​​ഗ്യ​​ത​​യു​​ള്ള​​വ​​രു​​ടെ വേ​​ത​​നം 10,000 രൂ​പ​യി​ൽ ​നി​​ന്ന് 20000 രൂ​​പ​​യാ​​ക്കും. ഗ്രാ​​ജ്വേ​​റ്റ് അ​​ധ്യാ​​പ​​ക​​രു​​ടെ ശ​മ്പ​​ളം 10,000ൽ ​​നി​​ന്ന് 15000 രൂ​പ​യാ​​ക്കും. അ​​സി​​സ്റ്റ​​ന്‍റ് ടീ​​ച്ച​​ർ​​മാ​​രു​​ടെ ശ​മ്പ​ളം 10,000ൽ ​​നി​​ന്ന് 12,000 രൂ​പ​യാ​​ക്കും. ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ്മാ​​രു​​ടെ വേ​​ത​​നം 13000-ൽ ​​നി​​ന്ന് 21000 രൂ​പ​യാ​​ക്കും.


ഹ​​യ​​ർ ​സെ​​ക്ക​ൻ​ഡ​റി, ഹൈ​​സ്കൂ​​ൾ ലൈ​​ബ്രേ​​റി​​യ​​ൻ​​മാ​​ർ​​ക്ക് നി​​ല​​വി​​ൽ വേ​​ത​​ന​​മി​​ല്ല. ഇ​​വ​​ർ​​ക്ക് 8000 രൂ​​പ വീ​​തം ന​​ൽ​​കും. പ​​ക​​ൽ​​വീ​​ട്, വൃ​​ദ്ധ സ​​ദ​​നം എ​​ന്നി​​വ​​യു​​ടെ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് 8000 രൂ​​പ വീ​​തം ന​​ൽ​​കും. സ്കൂ​​ൾ കൗ​​ണ്‍​സി​​ല​​ർ​​മാ​​ർ​​ക്ക് 14500 രൂ​​പ വീ​​തം അ​​നു​​വ​​ദി​​ക്കും. ജാ​​ഗ്ര​​താ​​സ​​മി​​തി​​ക​​ൾ​​ക്ക് 10,000 രൂ​​പ വീ​​തം ന​​ൽ​​കും. ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ മു​​ഖേ​​ന പി​​എ​​ച്ച്എ​​സ് സി​​ക​​ളി​​ലും ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു മു​​ഖേ​​ന സി​​എ​​ച്ച്സി​​ക​​ളി​​ലും നി​​യ​​മി​​ക്ക​​പ്പെ​​ടു​​ന്ന ഡോ​​ക്ട​​ർ​​മാ​​ർ​​ക്കു പ​​ദ്ധ​​തി​​വി​​ഹി​​ത​​ത്തി​​ൽ നി​​ന്നു 41,475 രൂ​​പ വീ​​ത​​വും പാ​​രാ​​മെ​​ഡി​​ക്ക​​ൽ സ്റ്റാ​​ഫി​​നു 23100 രൂ​​പ വീ​​ത​​വും വേ​​ത​​നം ന​​ൽ​​കു​​മെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.