ഫിഷറീസ് മന്ത്രിക്ക് ധീവരസഭ വേദികളിൽ വിലക്ക്
ഫിഷറീസ് മന്ത്രിക്ക് ധീവരസഭ വേദികളിൽ വിലക്ക്
Tuesday, May 23, 2017 12:13 PM IST
ആ​ല​പ്പു​ഴ: ഫി​ഷ​റീ​സ് മ​ന്ത്രി​ മേഴ്സിക്കുട്ടിയമ്മയെ ധീ​വ​ര​സ​ഭ​യു​ടെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ദി​ന​ക​ര​ൻ. മ​ന്ത്രി​യു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നും ദി​ന​ക​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളി​ൽ നി​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യെ​യും ധീ​വ​ര​സ​ഭ​യെ​യും മാ​റ്റി​നി​ർ​ത്തു​ന്ന സ​മീ​പ​ന​മാ​ണ് മ​ന്ത്രി കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ത്സ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ധീ​വ​ര​സ​ഭ​യെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ച​ർ​ച്ച​ക​ൾ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ സ​ഭ സ​മുദാ​യ സം​ഘ​ട​ന​യാ​യ​തി​നാ​ൽ ഇ​ത്ത​രം ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് മ​ന്ത്രി​യു​ടെ നി​ല​പാ​ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​യെ ത​ങ്ങ​ളു​ടെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​മെ​ടു​ത്ത​ത്.


ധീ​വ​ര​സ​ഭ​യെ അ​വ​ഗ​ണി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു ജി​ല്ലാ​ത​ല​ത്തി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ര​ണ്ടാം​ഘ​ട്ട​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പ്ര​തി​ഷേ​ധ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ദി​ന​ക​ര​ൻ പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഒ​ന്നാം​വ​ർ​ഷം ആ​ഘോ​ഷി​ക്കു​ന്പോ​ഴും മ​ത്സ്യ​മേ​ഖ​ല​യി​ൽ യാ​തൊ​രു പു​രോ​ഗ​തി​യു​മു​ണ്ടാ​യി​ട്ടി​ല്ല. ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ഒ​രു​പോ​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പരി​ഹ​രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.