മദ്രാസ് ഹിന്ദുമതധർമ എൻഡോവ്മെന്‍റ് ഭേദഗതി ബിൽ പാസാക്കി
Tuesday, May 23, 2017 12:28 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ദ്രാ​​സ് ഹി​​ന്ദു​​മ​​ത ധ​​ർ​​മ എ​​ൻ​​ഡോ​​വ്മെ​​ന്‍റ് ഭേ​​ദ​​ഗ​​തി ബി​​ൽ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി. ര​​ണ്ടു വ​​ർ​​ഷം കാ​​ലാ​​വ​​ധി​​യു​​ള്ള നി​​ല​​വി​​ലെ പ്രാ​​ദേ​​ശി​​ക ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളെ പി​​രി​​ച്ചു​​വി​​ടു​​ന്ന​​തി​​നു​​ള്ള വ്യ​​വ​​സ്ഥ​​ക​​ളാ​​ണ് ബി​​ല്ലി​​ലു​​ള്ള​​ത്.

ഭേ​​ദ​​ഗ​​തി​​യ​​നു​​സ​​രി​​ച്ച് ഹി​​ന്ദു ധ​​ർ​​മ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ നി​​യ​​ന്ത്രി​​ക്കു​​ന്ന ഏ​​ഴം​​ഗ പ്രാ​​ദേ​​ശി​​ക ക​​മ്മി​​റ്റി​​യി​​ൽ ഒ​​രം​​ഗം പ​​ട്ടി​​ക​​ജാ​​തി അ​​ല്ലെ​​ങ്കി​​ൽ പ​​ട്ടി​​ക ഗോ​​ത്ര​​വ​​ർ​​ഗ സ​​മു​​ദാ​​യ​​ത്തി​​ൽ​​പ്പെ​​ട്ട​​യാ​​ൾ ആ​​യി​​രി​​ക്ക​​ണം. മ​​റ്റൊ​​രാ​​ൾ ഹി​​ന്ദു മ​​ത​​ത്തി​​ൽ​​പ്പെട്ട ദാ​​ർ​​ശ​​നി​​ക​​നോ ക്ഷേ​​ത്ര​​ക​​ല​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​യാ​​ളോ ഹി​​ന്ദു സാ​​ഹി​​ത്യ കൃ​​തി​​ക​​ൾ ര​​ചി​​ച്ച​​യാ​​ളോ ആ​​യി​​രി​​ക്ക​​ണം. ഒ​​രം​​ഗം വ​​നി​​ത​​യാ​​യി​​രി​​ക്ക​​ണം. കൂ​​ടാ​​തെ മ​​റ്റു നാ​​ലം​​ഗ​​ങ്ങ​​ളു​​മു​​ണ്ടാ​​കും. രാ​​ഷ്‌​​ട്രീ​​യ ദു​​ഷ്ട​​ലാ​​ക്കോ​​ടെ​​യാ​​ണ് ബി​​ൽ കൊ​​ണ്ടു​​വ​​ന്ന​​തെ​​ന്ന് പ്ര​​തി​​പ​​ക്ഷാം​​ഗ​​ങ്ങ​​ൾ കു​​റ്റ​​പ്പെ​​ടു​​ത്തി. നേ​​ര​​ത്തെ പു​​റ​​പ്പെ​​ടു​​വി​​ച്ച ഓ​​ർ​​ഡി​​ന​​ൻ​​സ് നി​​യ​​മ​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള ബി​​ല്ലാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.