വീ​ട്ട​മ്മ​യെ ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ കൊ​ള്ള​യ​ടി​ച്ചു
Wednesday, May 24, 2017 12:03 PM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്: ​മും​​​ബൈ​​​യി​​​ൽ​​നി​​​ന്നു നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന വീ​​​ട്ട​​​മ്മ​​​യെ ട്രെ​​​യി​​​ൻ​​​യാ​​​ത്ര​​​യ്ക്കി​​​ടെ കൊ​​​ള്ള​​​യ​​​ടി​​​ച്ചു. പ​​​ട​​​ന്ന തൈ​​​ക്ക​​​ട​​​പ്പു​​​റ​​​ത്തെ ഹൈ​​​ദ​​​ർ ഷെ​​​രീ​​​ഫി​​​ന്‍റെ ഭാ​​​ര്യ പി.​​​പി.​​​ബു​​​ഷ്റ(40) യാ​​​ണ് ക​​​വ​​​ർ​​​ച്ച​​​യ്ക്കി​​​ര​​​യാ​​​യ​​​ത്.

65,000 രൂ​​​പ, ര​​​ണ്ടു സ്വ​​​ർ​​​ണ​​വ​​​ള​​​ക​​​ൾ, 25,000 രൂ​​​പ വി​​​ല​​വ​​​രു​​​ന്ന ഒ​​​രു ഡ​​​യ​​​മ​​​ണ്ട് വ​​​ള, മൊ​​​ബൈ​​​ൽ ഫോ​​​ണ്‍, എ​​​ടി​​​എം കാ​​​ർ​​​ഡ്, പാ​​​ൻ​ കാ​​​ർ​​​ഡ് എ​​​ന്നി​​​വ​​​യ​​​ട​​​ങ്ങി​​​യ ബാ​​​ഗാ​​​ണു മോ​​​ഷ​​​ണം​​പോ​​​യ​​​ത്.
മൂ​​​ന്നു​ പെ​​​ണ്‍​മ​​​ക്ക​​​ൾ​​ക്കും ബ​​​ന്ധു​​​വാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​ക്കു​​മൊ​​പ്പം അ​​​വ​​​ധി​​​ക്കാ​​​ലം ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ മും​​​ബൈ​​​യി​​​ൽ ജോ​​​ലി​​ചെ​​​യ്യു​​​ന്ന ഭ​​​ർ​​​ത്താ​​​വി​​​ന​​​ടു​​​ത്തേ​​​ക്കു പോ​​​യ​​​താ​​​യി​​​രു​​​ന്നു ബു​​​ഷ്റ. തി​​​ങ്ക​​​ളാ​​​ഴ്ച ഗ​​​രീ​​​ബ് ര​​​ഥ് എ​​​ക്സ്പ്ര​​​സി​​​ൽ നാ​​​ട്ടി​​​ലേ​​​ക്കു​​ള്ള മ​​ട​​ക്ക​​യാ​​ത്ര​​യ്ക്കി​​ട​​യി​​ൽ ട്രെ​​​യി​​​ൻ കു​​​ർ​​​ള​​​യി​​​ലെ​​​ത്താ​​​റാ​​​യ​​​പ്പോ​​​ൾ അ​​​പ​​​രി​​​ചി​​​ത​​​നാ​​​യ ഒ​​​രാ​​​ൾ ബു​​​ഷ്റ​​​യ്ക്കു സ​​​മീ​​​പ​​​മെ​​​ത്തു​​​ക​​​യും ബാ​​​ഗ് ത​​​ട്ടി​​​പ്പ​​​റി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ട്രെ​​​യി​​​ൻ കു​​​ർ​​​ള​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ​​ത്ത​​ന്നെ ക​​​വ​​​ർ​​​ച്ച​​​ക്കാ​​​ര​​​ൻ ബാ​​​ഗു​​​മാ​​​യി ഇ​​​റ​​​ങ്ങി​​​യോ​​​ടു​​​ക​​​യും ചെ​​​യ്തു.


കു​​​ർ​​​ള റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സി​​​ൽ പ​​രാ​​തി​​പ്പെ​​ട്ട​​ശേ​​ഷം ബു​​ഷ്റ​​യും മ​​​ക്ക​​​ളും ബ​​​ന്ധു​​​വും ഇ​​​തേ ട്രെ​​​യി​​​നി​​ൽ യാ​​​ത്ര​​തു​​​ട​​​രു​​​ക​​​യും കാ​​​സ​​​ർ​​​ഗോ​​​ട്ടെ​​ത്തി റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കു​​ക​​യു​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.