തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകുന്നേരം ആറിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനാകും.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജലവിഭവമന്ത്രി മാത്യു ടി. തോമസ്, തുറമുഖ-മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഗതാഗതമന്ത്രി തോമസ് ചാണ്ടി, മേയർ വി.കെ. പ്രശാന്ത്, എംഎൽഎമാരായ കെ.എം. മാണി, ഡോ.എം.കെ. മുനീർ, കെ.ബി. ഗണേഷ് കുമാർ, കോവൂർ കുഞ്ഞുമോൻ, ഒ. രാജഗോപാൽ, അനൂപ് ജേക്കബ്, എൻ. വിജയൻ പിള്ള, കെ. മുരളീധരൻ എന്നിവർ പ്രസംഗിക്കും.
മന്ത്രിമാരായ എ.കെ. ബാലൻ, ഡോ.ടി.എം. തോമസ് ഐസക്, എ.സി. മൊയ്തീൻ, എം.എം. മണി, ജെ. മെഴ്സിക്കുട്ടി അമ്മ, കെ. രാജു, ടി.പി. രാമകൃഷ്ണൻ, കെ.കെ. ഷൈലജ ടീച്ചർ, ജി. സുധാകരൻ, വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവർ സന്നിഹിതരായിരിക്കും.
ഉദ്ഘാടനചടങ്ങിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖർ ആയിരം മണ്‍ചെരാതുകൾ തെളിച്ചു നിശാഗന്ധിയെ പ്രകാശപൂരിതമാക്കും.നെയ്യാറിൽനിന്ന് അരുവിക്കരയിൽ വെള്ളമെത്തിക്കാൻ അക്ഷീണം പ്രവർത്തിച്ച ജീവനക്കാരെയും തൊഴിലാളികളെയും ചടങ്ങിൽ ആദരിക്കും. സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതവും ചീഫ് സെക്രട്ടറി നളിനി നെറ്റോ നന്ദിയും പറയും.
ചടങ്ങിനെത്തുടർന്ന്, ബാലഭാസ്കർ, മട്ടന്നൂർ ശങ്കരൻകുട്ടി, രഞ്ജിത്ത് ബാരോട്ട്, ഫസൽ ഖുറേഷി എന്നിവർ അവതരിപ്പിക്കുന്ന ബിഗ് ബാൻഡ് സംഗീതപരിപാടി അരങ്ങേറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.