പ്രി​ൻ​സി​പ്പ​ൽ​സ് കൗ​ണ്‍​സി​ൽ ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം നാ​ളെ കൊ​ച്ചി​യി​ൽ
Thursday, May 25, 2017 11:32 AM IST
കൊ​​ച്ചി:​ കേ​​​ര​​​ള പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​സ് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 48-ാമ​​​ത് വാ​​​ർ​​​ഷി​​​ക ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ​​​മ്മേ​​​ള​​​നം നാ​​​ളെ എ​​റ​​ണാ​​കു​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും.​ ഉ​​ദ്ഘാ​​ട​​നം രാ​​​വി​​​ലെ പ​​​ത്തി​​​ന് മ​​​ന്ത്രി കെ.​​​ടി.​ ജ​​​ലീ​​​ൽ നി​​ർ​​വ​​ഹി​​ക്കും. പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ​എം. ​​ഉ​​​സ്മാ​​​ൻ അ​​​ധ്യ​​​ക്ഷ​​ത വ​​ഹി​​ക്കും. കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​വി​​​ൻ​​​സെ​​​ന്‍റ് നെ​​​ടു​​​ങ്ങാ​​​ട്ട്, പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​സ് കൗ​​​ണ്‍​സി​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ​ടി.​​​എം. ജോ​​​സ​​​ഫ്, ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി ​സ​​​ജി​​​മോ​​​ൾ അ​​​ഗ​​​സ്റ്റി​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ മി​​​ക​​​വു​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നു എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യെ ശാ​​​ക്തീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​ സം​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ​സി​​​റി​​​യ​​​ക് തോ​​​മ​​​സ് മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.​ എ​​​പി​​​ഐ സ്കോ​​ർ സം​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ക്കു​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ ​യു.​ ​​സെ​​​യ്ത​​​ല​​​വി, ​ബെ​​​ന്നി ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും.​ എ. ​​​ബി​​​ജു, റ​​​വ.​ ഡോ.​ ​​ജി​​​ജി തോ​​​മ​​​സ്, ​എം.​​​ജെ. മാ​​​ത്യു എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ സൗ​​​ജ​​​ന്യ സോ​​​ഫ്റ്റ്‌​​വെ​​​യ​​​ർ സ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​യു​​ടെ സാ​​​ധ്യ​​​ത​​​ക​​​ളെ​​​സം​​​ബ​​​ന്ധി​​​ച്ച് പ​​​ഠി​​​ക്കാ​​​ൻ കേ​​​ര​​​ള പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​സ് കൗ​​​ണ്‍​സി​​​ൽ നി​​​യോ​​​ഗി​​​ച്ച ക​​​മ്മി​​​റ്റി​​​യു​​​ടെ പ​​​ഠ​​​ന റി​​​പ്പോ​​​ർ​​​ട്ട് ക​​​ണ്‍​വീ​​​ന​​​ർ ​ടി.​​​പി. അ​​​ബ്ബാ​​​സ് യോ​​​ഗ​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.​

സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് ഓ​​​ട്ടോ​​​ണ​​​മ​​​സ് കോ​​​ള​​​ജു​​​ക​​​ളു​​​ടെ മി​​​ക​​​വ് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​ത്യേ​​​ക ഗ്രൂ​​​പ്പ് ച​​​ർ​​​ച്ച​​​യി​​​ൽ അ​​​ത​​​തു സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ത്യ​​​ൻ കോ​​​ള​​​ജ​​​സ് ഫോ​​​റം കേ​​​ര​​​ള ഘ​​​ട​​​കം ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ​മാ​​​ത്യു പി. ​​​ജോ​​​സ​​​ഫ്, ​പി. ​​മു​​​ഹ​​​മ്മ​​​ദാ​​​ലി, ​ഏ​​​ബ്ര​​​ഹാം കു​​​ര്യാ​​​ക്കോ​​​സ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ദേ​​​ശീ​​​യ റാ​​​ങ്കിം​​​ഗ് ഫ്രെ​​​യിം​ വ​​​ർ​​​ക്കി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള കോ​​​ള​​​ജു​​​ക​​​ളു​​​ടെ പ്ര​​​ക​​​ട​​​നം വി​​​ല​​​യി​​​രു​​​ത്തും. സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ക്കു​​​ന്ന യാ​​​ത്ര​​​യ​​​യ​​​പ്പു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ​പി.​​​ഒ.​ ജെ​​​ൻ​​​സ​​​ൻ, ​മോ​​​ഹ​​​ന​​​രാ​​​ജ്, ​എ.​​​എം.​ റ​​​ഷീ​​​ദ്, സി​​​സ്റ്റ​​​ർ ഡോ.​ ​​ജാ​​​ന​​​റ്റ് ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. സ​​​മാ​​​പ​​​ന​ യോ​​​ഗ​​​ത്തി​​​ൽ സി​​​സ്റ്റ​​​ർ ഡോ.​ ​​വി​​​നീ​​​ത സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.