ഡ്രൈവറില്ലാതെ ലോറി ഉരുണ്ടുനീങ്ങി; കാർ തകർത്തു
ഡ്രൈവറില്ലാതെ ലോറി ഉരുണ്ടുനീങ്ങി; കാർ തകർത്തു
Thursday, May 25, 2017 11:45 AM IST
തി​രു​വ​ല്ല: കു​ടി​വെ​ള്ള​വു​മാ​യെ​ത്തി​യ ലോ​റി ഡ്രൈ​വ​റി​ല്ലാ​തെ ഉ​രു​ണ്ടു നീ​ങ്ങി. കാ​ർ ഇ​ടി​ച്ചു​ത​ക​ർ​ത്തു. ആ​ള​പാ​യ​മി​ല്ല. തി​രു​വ​ല്ല ദീ​പാ​ല ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. റി​ട്ട. ല​ഫ്. ക​മാ​ൻ​ഡ​ർ തി​രു​മൂ​ല​പു​രം താ​നു​വേ​ലി​ൽ കു​ര്യാ​ക്കോ​സ് മാ​ത്യു​വി​ന്‍റെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്.

കു​ര്യാ​ക്കോ​സും ഭാ​ര്യ ര​മ​ണി​യും ടൗ​ണി​ൽ വ​സ്ത്രം വാ​ങ്ങാ​നെ​ത്തി​യ​താ​ണ്. വാ​ഹ​നം സ്ഥാ​പ​ന​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

കു​ടി​വെ​ള്ളം കൊ​ണ്ടു​പോ​കാ​നെ​ത്തി​യ ലോ​റി പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം ഡ്രൈ​വ​ർ കി​ട​ങ്ങ​റ സ്വ​ദേ​ശി സു​ഭാ​ഷ് ഓ​ഫീ​സി​ൽ പോ​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ടു​കൂ​റ്റ​ൻ ടാ​ങ്കു​ക​ളി​ൽ വെ​ള്ളം നി​റ​ച്ച് സ​മീ​പ​ത്തെ ജ​ല അ​ഥോ​റി​റ്റി ഡി​വി​ഷ​ൻ ഓ​ഫീ​സി​ന്‍റെ വ​ള​പ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി മു​ന്നോ​ട്ട് ഉ​രു​ളു​ക​യാ​യി​രു​ന്നു.


ഓ​ഫീ​സി​ന്‍റെ ഗേ​റ്റി​ൽ ത​ട്ടി​യ ലോ​റി എം​സി റോ​ഡ് ക​ട​ന്ന് എ​തി​ർ​ദി​ശ​യി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ കി​ട​ന്ന കാ​റി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.
ര​ണ്ടു​മാ​സം മു​ന്പ് വാ​ങ്ങി​യ കാ​റാ​ണി​ത്.

സ​മീ​പ​ത്ത് കി​ട​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലും ലോ​റി ത​ട്ടി​യെ​ങ്കി​ലും ചെ​റി​യ കേ​ടു​പാ​ടു​ക​ൾ മാ​ത്ര​മാ​ണ് സം​ഭ​വി​ച്ച​ത്. എം​സി റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഈ​സ​മ​യം ക​ട​ന്നു​വ​രാ​തി​രു​ന്ന​ത് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കി. പി​ന്നീ​ട് ക്രെ​യി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ലോ​റി നീ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.