പിജിടിഎ നേതൃത്വ പരിശീലന ക്യാന്പ് ഇന്നും നാളെയും കുമളിയിൽ
Thursday, May 25, 2017 11:53 AM IST
കോ​ട്ട​യം: പി​ജി​ടി​എ കേ​ര​ള​യു​ടെ അ​വ​ധി​ക്കാ​ല നേ​തൃ​ത്വ​പ​രി​ശീ​ല​ന ക്യാ​ന്പ് ഇ​ന്നും നാ​ളെ​യും കു​മ​ളി ശി​ക്ഷ​ക് സ​ദ​നി​ൽ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​ബി ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ക്യാ​ന്പ് ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ എ​ക്സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തെ​പ്പ​റ്റി ഡോ. ​ജോ​ബി​ൻ ചാ​മ​ക്കാ​ല​യും ഹൈ​ടെ​ക് വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യ​വും അ​ധ്യാ​പ​ക​രും എ​ന്ന വി​ഷ​യ​ത്തി​ൽ ജേ​ക്ക​ബ് തോ​മ​സ് തെ​ക്കേ​പ്പു​ര​യ്ക്ക​ലും ജൈ​വ കാ​ർ​ഷി​ക സം​ര​ക്ഷ​ണ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ സി.​ജെ. ജോ​സ് ചു​വ​പ്പു​ങ്ക​ലും ക്ലാ​സു​ക​ൾ ന​യി​ക്കും.


സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​ബി ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ്റ്റേ​റ്റ് കൗ​ൺ​സി​ലി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധീ​ർ ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ കെ.​ജി. തോ​മ​സ്, ഷ​ഫീ​ർ കെ., ​ചാ​ൾ​സ് അ​ല​ക്സ്, സെ​ർ​ബി അ​ഗ​സ്റ്റി​ൻ, ഏ​ബ്ര​ഹാം ബ​ഞ്ച​മി​ൻ, സാ​ലു​മോ​ൻ സി. ​കു​ര്യ​ൻ, ലി​നി അ​ൽ​ഫോ​ൻ​സ്, ര​ശ്മി എം., ​മി​നി ശ​ങ്ക​ര​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.