കടയിൽ പോയി വരുന്നതിനിടെ സ​ഹോ​ദ​രി​മാ​ർ കാറിടിച്ചു മ​രി​ച്ചു
Thursday, May 25, 2017 12:03 PM IST
ഹ​രി​പ്പാ​ട്: ക​ട​യി​ൽ​പോ​യി തി​രി​കെ വ​രു​ന്ന​തി​നി​ടെ സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ സ​ഹോ​ദ​രി​മാ​ർ കാ​റി​ടി​ച്ചു മ​രി​ച്ചു. ക​രു​വാ​റ്റ വ​ഴി​യ​ന്പ​ലം ജം​ഗ്ഷ​നു സ​മീ​പം പൂ​ർ​ണി​മ നി​വാ​സി​ൽ ജ​യ​രാ​ജ​ന്‍റെ​യും പ​രേ​ത​യാ​യ ജ​യ​യു​ടെ​യും മ​ക്ക​ളാ​യ പൂ​ർ​ണി​മ (23), ആ​ർ​ദ്ര (14) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി എ​ട്ടു​മ​ണി​യോ​ടു​കൂ​ടി ദേ​ശീ​യ​പാ​ത​യി​ൽ പ​വ​ർ​ഹൗ​സി​ന് കി​ഴ​ക്കു​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. സ​മീ​പ​ത്തെ ക​ട​യി​ൽ പോ​യി വീ​ട്ടി​ലേ​ക്കു തി​രി​ച്ച് വ​രു​ന്പോ​ൾ പി​ന്നാ​ലെ വ​ന്ന ഫോ​ർ​ച്യൂ​ണ്‍ കാ​ർ ഇ​രു​വ​രേ​യും ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ ഇ​രുവരും മരിച്ചു. ​പൂ​ർ​ണി​മ​യാ​ണ് സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ഇ​വ​രു​ടെ മാ​താ​വ് ജ​യ മ​രി​ച്ച​ത്. അ​ച്ഛ​ൻ ജ​യ​രാ​ജ​ൻ വി​ദേ​ശ​ത്താണ്.


പൂ​ർ​ണി​മ​യും ആ​ർ​ദ്ര​യും വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു താ​മ​സം. പൂ​ർ​ണി​മ എ​റ​ണാ​കു​ള​ത്തെ ഒ​രു സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ആ​ർ​ദ്ര ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബ​ഥ​നി ബാ​ലി​കാ​മ​ഠ​ത്തി​ൽ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ​കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.