ക​ലാ​നി​ല​യം ര​വീ​ന്ദ്ര​നാ​ഥ പൈ ​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
ക​ലാ​നി​ല​യം ര​വീ​ന്ദ്ര​നാ​ഥ പൈ ​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Thursday, May 25, 2017 12:03 PM IST
ഹ​രി​പ്പാ​ട്: ക​ഥ​ക​ളി ന​ട​ൻ പ​ള്ളി​പ്പാ​ട് മു​ട്ടം ക​ലാ​നി​ല​യം ര​വീ​ന്ദ്ര​നാ​ഥ പൈ (54) ​ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. ക​ഴി​ഞ്ഞ നാലിന് ​വൈ​കുന്നേരം ദേ​ശീ​യ​പാ​ത​യി​ൽ തി​രു​വി​ല​ഞ്ഞാ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം​ ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കുന്നതിനിടെയായിരുന്നു അപകടം. ഇ​ടി​ച്ചി​ട്ട അ​ജ്ഞാ​ത ലോ​റി ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഇ​ന്ന് മൂന്നിന് ​വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ ഗി​രി​ജ ഭാ​യി. മ​ക്ക​ൾ വെ​ങ്കി​ടേ​ശ്വ​ര​പൈ, ദീ​പാ ല​ക്ഷ്മി. മ​രു​മ​ക​ൻ രാ​ജേ​ഷ് ആ​ർ.​ക​മ്മ​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.