ദ​ന്പ​തി​ക​ളെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
Saturday, May 27, 2017 12:14 PM IST
തൊ​ടു​പു​ഴ : ദ​ന്പ​തി​ക​ളെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൊ​ടു​പു​ഴ ക​ദ​ളി​ക്കാ​ട് കു​ഴി​ക്കാ​ട്ട് മേ​പ്പു​റ​ത്ത് സി​ജോ(32) ഭാ​ര്യ ധ​ന്യ(25) എ​ന്നി​വ​രെ​യാ​ണ് പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ധ​ന്യ​യു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാണ്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​സി​ജോ​യും ധ​ന്യ​യും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് ധ​ന്യ അ​ടു​ക്ക​ള​യി​ൽ ക​ന്നാ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ണ്ണെ​ണ്ണ എ​ടു​ത്ത് സ്വ​യം ശ​രീ​ര​ത്തി​ലൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോലീസ് പ​റ​ഞ്ഞു. ധ​ന്യ​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് സി​ജോ​യ്ക്ക് പൊ​ള്ള​ലേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.