ലോ ​അ​ക്കാ​ദ​മി: സി​പി​ഐ​യു​ടെ മു​ഖം​മൂ​ടി അ​ഴി​ഞ്ഞു​വീ​ണെന്നു ജോസഫ് എം. പു​തു​ശേ​രി
ലോ ​അ​ക്കാ​ദ​മി: സി​പി​ഐ​യു​ടെ മു​ഖം​മൂ​ടി അ​ഴി​ഞ്ഞു​വീ​ണെന്നു ജോസഫ് എം. പു​തു​ശേ​രി
Sunday, May 28, 2017 12:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​പി​​ഐ നേ​​താ​​വ് കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ന്‍റെ അ​​​റി​​​വോ​​​ടെ അ​​​ദ്ദേ​​​ഹം ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ മു​​​ഖേ​​​ന​​​യാ​​​ണു ലോ ​​​അ​​​ക്കാ​​​ദ​​​മി പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ​​​തി​​​രാ​​​യ പ​​​രാ​​​തി പി​​​ൻ​​​വ​​​ലി​​​ച്ച​​​തെ​​​ന്ന പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ വി​​​വേ​​​കി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലോ​​​ടെ കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ന്‍റെ​​​യും സി​​​പി​​​ഐ​​​യു​​​ടെ​​​യും മു​​​ഖം​​മൂ​​​ടി അ​​​ഴി​​​ഞ്ഞു വീ​​​ണി​​​രി​​​ക്കുകയാ​​​ണ​​​ന്നു കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്-എം ​​​ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ​​​ഫ് എം.​​​ പു​​​തു​​​ശേ​​​രി.

ലോ ​​​അ​​​ക്കാ​​​ദ​​​മി സ​​​മ​​​ര​​​ത്തി​​​ൽ വീ​​​റും വാ​​​ശി​​​യും പ്ര​​​ക​​​ടി​​​പ്പി​​​ച്ചു ജ​​​നാ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ന്‍റെ മൊ​​​ത്ത​​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​രാ​​​യി സ്വ​​​യം അ​​​വ​​​രോ​​​ധി​​​ച്ച സി​​​പി​​​ഐയുടെ മ​​​ല​​​ക്കം​​മ​​​റി​​​ച്ചി​​​ൽ പ​​​രി​​​ഹാ​​​സ്യ​​​മാ​​​ണ്. ഒ​​​രേ​​സ​​​മ​​​യം ഇ​​​ര​​​യു​​​ടേ​​​യും വേ​​​ട്ട​​​ക്കാ​​​ര​​​ന്‍റെ​​​യും തോ​​​ളി​​​ൽ കൈ​​​യി​​​ട്ടു കൈ​​​യ​​​ടി വാ​​​ങ്ങാ​​​ൻവേ​​​ണ്ടി ന​​​ട​​​ത്തി​​​യ അ​​​ഭ്യാ​​​സ പ്ര​​​ക​​​ട​​​ന​​​ം തൊ​​​ണ്ടി സ​​​ഹി​​​തം വെ​​​ളി​​​പ്പെ​​​ട്ടി​​​രി​​​ക്ക​​​യാ​​​ണ്.


പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ​​​തി​​​രേ അ​​​ന്നു ന​​​ട​​​ത്തി​​​യ ആ​​​ക്രോ​​​ശ​​​ങ്ങ​​​ളും ലോ ​​​അ​​​ക്കാ​​​ദ​​​മി ഭൂ​​​മി ക്ര​​​മ​​​ക്കേ​​​ട് സം​​​ബ​​​ന്ധി​​​ച്ച റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടു​​​മൊ​​​ക്കെ ഇ​​​പ്പോ​​​ൾ ഏ​​​തു ര​​​ഹ​​​സ്യ സ​​​ങ്കേ​​​ത​​​ത്തി​​​ലാ​​​ണ് ഒ​​​ളി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നുകൂ​​​ടി​​​യേ ഇ​​​നി വെ​​​ളി​​​പ്പെ​​​ടേ​​​ണ്ട​​​തു​​​ള്ളൂ​​​വെ​​​ന്നും പു​​​തു​​​ശേ​​​രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.