പ്ര​ധാ​ന​മ​ന്ത്രി​ക്കു ഭീ​ഷ​ണി​യു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു: മു​ഖ്യ​മ​ന്ത്രി
പ്ര​ധാ​ന​മ​ന്ത്രി​ക്കു ഭീ​ഷ​ണി​യു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു: മു​ഖ്യ​മ​ന്ത്രി
Wednesday, June 21, 2017 1:57 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു സു​​​ര​​​ക്ഷാ ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്ന് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ​​​രു​​​ന്ന​​​തി​​​നു മു​​മ്പു ത​​​ന്നെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ഇ​​​ക്കാ​​​ര്യം പു​​​റ​​​ത്തു വി​​​ടാ​​​തി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​വേ പു​​​തു​​​വൈ​​​പ്പ് സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.


സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​റും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു തീ​​​വ്ര​​​വാ​​​ദ ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നു ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം പ​​റ​​ഞ്ഞി​​​രു​​​ന്നു. അ​​​തി​​​നാ​​​ലാ​​​ണു മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ ന​​​ഗ​​​ര​​​ത്തി​​​ലേ​​​ക്കു സ​​​മ​​​ര​​​ത്തി​​​നു വ​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ഡി​​​സി​​​പി യ​​​തീ​​​ഷ് ച​​​ന്ദ്ര​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ച​​​തെ​​​ന്നു ഡി​​​ജി​​​പി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.