സീനിയർ സിറ്റിസണ്‍സ് സംസ്ഥാന സമ്മേളനം
Thursday, June 22, 2017 2:08 PM IST
ക​ട്ട​പ്പ​ന: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സീ​നി​യ​ർ സി​റ്റി​സ​ണ്‍സ് അ​സോ​സി​യേ​ഷ​ൻ​സ് കേ​ര​ള​യു​ടെ 21-ാം വാ​ർ​ഷി​കം 30-ന് ​ഇ​ര​ട്ട​യാ​റി​ൽ ന​ട​ക്കും. ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ 170 യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

എ​ല്ലാ മു​തി​ർ​ന്ന പൗ​രൻമാരു​ടെ​യും പ്രാ​തി​നി​ധ്യം ഉ​ൾ​ക്കൊ​ണ്ട് അ​വ​രു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യെ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം. 2020 ആ​കു​ന്പോ​ഴേ​ക്കും ജ​ന​സം​ഖ്യ​യു​ടെ 18 ശ​ത​മാ​നം മു​തി​ർ​ന്ന പൗ​രന്മാ​രാ​കും. കാ​ലം ക​ഴി​യു​ന്തോ​റും സം​ര​ക്ഷ​ണ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കു​ക​യാ​ണ്. വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലേ​തു​പോ​ലെ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്ക് ഇ​വി​ടെ സം​ര​ക്ഷ​ണ​വും ക​രു​ത​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് എ​ക്സ്എം​എ​ൽ​എ, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ടി. വ​ർ​ക്കി പു​ളി​യം​കു​ന്നേ​ൽ, ജോ​യി​ന്‍റ് ക​ണ്‍വീ​ന​ർ ഒ.​എ​സ്. പ്ര​ഭാ​ക​ര​ൻ​നാ​യ​ർ, ജ​ന​റ​ൽ ക​ണ്‍വീ​ന​ർ ഒൗ​സേ​പ്പ​ച്ച​ൻ ശൗ​ര്യാം​കു​ഴി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.