നീ​റ്റ്: സം​സ്ഥാ​ന​ത്തി​ന്‍റെ റാ​ങ്ക് പ​ട്ടി​ക ജൂ​ലൈ ര​ണ്ടി​നു പ്ര​സി​ദ്ധീ​ക​രി​ച്ചേ​ക്കും
Friday, June 23, 2017 12:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള നീ​​​റ്റ് റാ​​​ങ്ക് പ​​​ട്ടി​​​ക സി​​​ബി​​​എ​​​സ്‌​​ഇ ഇ​​​ന്ന​​​ലെ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ റാ​​​ങ്ക് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​ണ​​​റേ​​​റ്റ് ആ​​​രം​​​ഭി​​​ച്ചു.

നീ​​​റ്റ് പ​​​രീ​​​ക്ഷാ ഫ​​​ലം ഈ ​​​മാ​​​സം 26 ന് ​​​വ​​​രു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തേ ല​​​ഭി​​​ച്ചി​​​രു​​​ന്ന സൂ​​​ച​​​ന. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജൂ​​​ലൈ നാ​​​ലി​​​നു സം​​​സ്ഥാ​​​ന​​​ത്തെ റാ​​​ങ്ക് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തേ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​ണ​​​റേ​​​റ്റ് അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ 23 നു ​​​ത​​​ന്നെ സി​​​ബി​​​എ​​​സ്ഇ നീ​​​റ്റ് ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ത​​​ന്നെ സി​​​ബി​​​എ​​​സ്ഇ​​​യി​​​ൽ നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ​​​ട്ടി​​​ക ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ്ണ​​​റേ​​​റ്റി​​​ന്‍റെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ.


ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ​​​ട്ടി​​​ക കി​​​ട്ടി​​​യാ​​​ൽ ഈ ​​​പ​​​ട്ടി​​​ക​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ സം​​​വ​​​ര​​​ണ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ ചേ​​​ർ​​​ത്ത് സം​​​സ്ഥാ​​​നം പ്ര​​​ത്യേ​​​ക പ​​​ട്ടി​​​ക ജൂ​​​ലൈ ര​​​ണ്ടി​​​നു​​​ള്ളി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​ണ​​​റേ​​​റ്റി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.