നീറ്റ്: മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി ഡെ​റി​ക് ജോ​സ​ഫ്
നീറ്റ്: മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി ഡെ​റി​ക് ജോ​സ​ഫ്
Friday, June 23, 2017 12:47 PM IST
ഇ​​​രി​​​ട്ടി: നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ൽ അ​​​ഖി​​​ലേ​​​ന്ത്യാ​ ത​​​ല​​​ത്തി​​​ല്‍ ആ​​​റാം റാ​​​ങ്കും സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ന്നാം​​സ്ഥാ​​ന​​വും നേ​​ടി​​യ ഡെ​​​റി​​​ക് ജോ​​​സ​​​ഫ് മ​​​ല​​​യോ​​​ര​​​ത്തി​​​ന് അ​​​ഭി​​​മാ​​​ന​​​മാ​​​യി. സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പ് അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഇ​​​രി​​​ട്ടി പ​​​ട്ടാ​​​ര​​​ത്തെ മാ​​​മൂ​​​ട്ടി​​​ൽ എം.​​​ഡി. ജോ​​​സ​​​ഫി​​​ന്‍റെ​​​യും പാ​​​യം സ​​​ര്‍​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ ലി​​​ലി​​​യ മാ​​​ത്യു​​​വി​​​ന്‍റെ​​​യും മ​​​ക​​​നാ​​​ണ് ഈ ​​​മി​​​ടു​​​ക്ക​​​ൻ.

ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലു​​​ള്ള വി​​​വി​​​ധ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ ഡെ​​​റി​​​ക് നേ​​​ര​​​ത്തെ​​​യും റാ​​​ങ്കു​​​ക​​​ള്‍ നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. കേ​​​ന്ദ്ര​ ശാ​​​സ്ത്ര-​​സാ​​​ങ്കേ​​​തി​​​ക വ​​​കു​​​പ്പ് ശാ​​​സ്ത്ര​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ അ​​​ഭി​​​രു​​​ചി​​​യു​​​ള്ള യു​​​വ​​​പ്ര​​​തി​​​ഭ​​​ക​​​ള്‍​ക്ക് തു​​​ട​​​ര്‍​പ​​​ഠ​​​ന​​​ത്തി​​​ന് സ്കോ​​​ള​​​ര്‍​ഷി​​​പ്പ് ന​​​ല്‍​കു​​​ന്ന​​​തി​​​ന് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന കി​​​ഷോ​​​ര്‍ വൈ​​​ജ്ഞാ​​​നി​​​ക് പ്രോ​​​ത്സാ​​​ഹ​​​ന്‍ യോ​​​ജ​​​ന (കെ​​​വി​​​പി​​​വൈ) പ​​​രീ​​​ക്ഷ​​​യി​​​ല്‍ ഒ​​​ന്നാം​ റാ​​​ങ്ക് നേ​​​ടി​​​യ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​ണ് ഡെ​​റി​​ക്. ഓ​​​ള്‍ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ​​സി​​ന്‍റെ പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യി​​​ല്‍ പ​​​തി​​​നാ​​​റാം റാ​​​ങ്കും പു​​തു​​ച്ചേ​​​രി​​​യി​​​ലെ ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​ഹ്റു ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് മെ​​​ഡി​​​ക്ക​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​സ​​​ര്‍​ച്ചി​​ന്‍റെ (ജി​​​പ്മ​​​ര്‍) പ്ര​​​വേ​​​ശ​​​ന​​പ​​​രീ​​​ക്ഷ​​​യി​​​ല്‍ പ​​​തി​​​നേ​​​ഴാം റാ​​​ങ്കും നേ​​​ടി.

കു​​​ന്നോ​​​ത്ത് ബെ​​​ന്‍​ഹി​​​ല്‍ ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്കൂ​​​ളി​​​ല്‍നി​​​ന്ന് എ​​​ല്ലാ വി​​​ഷ​​​യ​​​ത്തി​​​ലും എ ​​​വ​​​ൺ ഗ്രേ​​​ഡ് നേ​​​ടി സി​​​ബി​​​എ​​​സ്ഇ പ​​​ത്താം ക്ലാ​​​സ് പ​​​രീ​​​ക്ഷ​ പൂ​​ർ​​ത്തി​​യാ​​ക്കി​​യ ഡെ​​റി​​ക്, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ല്‍നി​​​ന്ന് മു​​​ഴു​​​വ​​​ന്‍ വി​​​ഷ​​​യ​​​ങ്ങ​​​ള്‍​ക്കും എ ​​​പ്ല​​​സ് ക​​ര​​സ്ഥ​​മാ​​ക്കി​​യാ​​ണ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി പ​​​ഠ​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​യ​​ത്. പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന കോ​​​ഴ്സു​​​ക​​​ളി​​​ലൊ​​​ന്നും ചേ​​​രാ​​​തെ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി പ​​​ഠ​​​ന​​​ത്തി​​​നൊ​​​പ്പം ത​​​യാ​​​റെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യാ​​​ണ് നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ൽ ഡെ​​റി​​ക് തി​​​ള​​​ക്ക​​​മാ​​​ര്‍​ന്ന വി​​​ജ​​​യം സ്വ​​ന്ത​​മാ​​ക്കി​​​യ​​​ത്.


എ​​യിം​​സ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യി​​ൽ 16ാം റാ​​ങ്കും ജി​​പ്മെ​​ർ എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ​​യി​​ൽ 17ാം റാ​​ങ്കും കി​​ഷോ​​ർ വൈ​​ജ്ഞാ​​നി​​ക് പ്രോ​​ത്സാ​​ഹ​​ൻ യോ​​ജ​​ന ദേ​​ശീ​​യ പ​​രീ​​ക്ഷ​​യി​​ൽ ഒ​​ന്നാം റാ​​ങ്കും നേ​​ടി​​യി​​രു​​ന്നു.

കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് അ​​​വ​​​സാ​​​ന വ​​​ര്‍​ഷ എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ര്‍​ഥി ഡേ​​​വി​​​ഡ് ജോ​​​സ​​​ഫ്, രാ​​​ജ​​​ഗി​​​രി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ബി​​​ടെ​​​ക് വി​​​ദ്യാ​​​ര്‍​ഥി ജെ​​​റാ​​​ള്‍​ഡ് ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​ണ്.ഇവരെല്ലാവരും കാ ഞ്ഞിരപ്പള്ളി ആനക്കല്ല് സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് പ​​​ബ്ലി​​​ക് സ്കൂളിൽ നിന്നാ ണ് പ്ലസ് ടു പാസായത്.എ​​​യിം​​​സി​​​ല്‍ എം​​​ബി​​​ബി​​എ​​​സി​​​ന് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച​​​തി​​​നാ​​​ല്‍ ഉ​​​ട​​​ന്‍ ഡ​​​ല്‍​ഹി​​​ക്ക് പോ​​​കാ​​​ന്‍ ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് ഡെ​​​റി​​​ക്.

അ​​ഖി​​ലേ​​ന്ത്യാ​​ത​​ല​​ത്തി​​ൽ ന​​ട​​ന്ന എ​​യിം​​സ്, ജി​​പ്മെ​​ർ, കെ​​വി​​പി​​വൈ പ​​രീ​​ക്ഷ​​ക​​ളി​​ലും ഡെ​​റി​​ക് ജോ​​സ​​ഫ് ഉ​​ന്ന​​ത​​വി​​ജ​​യം നേ​​ടി​​യി​​രു​​ന്നതായി ആ​​ന​​ക്ക​​ല്ല് സെ​ന്‍റ് ആ​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ൾ അധികൃ തർ കാഞ്ഞിരപ്പള്ളി യിൽ പറ ഞ്ഞു.

കാഞ്ഞിരപ്പള്ളി ആ​​ന​​ക്ക​​ല്ല് സെ​ന്‍റ് ആ​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​ഡൊ​​മി​​നി​​ക് കാ​​ഞ്ഞി​​ര​​ത്തി​​നാ​​ൽ, പ്രി​​ൻ​​സി​​പ്പ​​ൽ ഫാ.​​സ​​ണ്ണി കു​​രു​​വി​​ള മ​​ണി​​യാ​​ക്കു​​പാ​​റ, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​മ​​നു കെ ​​മാ​​ത്യു, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് സോ​​ണി തോ​​മ​​സ്, ക്ലാ​​സ്ടീ​​ച്ച​​ർ എ​​സ്. ശാ​​രി​​മോ​​ൾ എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.