ചെമ്പനോട വില്ലേജ് ഓഫീസ് സംഭവം: വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
Friday, June 23, 2017 1:20 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം:ചെ​​മ്പ​​നോ​​ട വി​​ല്ലേ​​ജ് ഓ​​ഫീ​​സ് കെട്ടിടത്തിൽ ക​​ർ​​ഷ​​ക​​നാ​​യ ജോ​​യി തൂ​​ങ്ങി​​മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ന് വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ ലോ​​ക്നാ​​ഥ് ബെ​​ഹ്റ ഉ​​ത്ത​​ര​​വി​​ട്ടു. കോ​​ഴി​​ക്കോ​​ട് വി​​ജി​​ല​​ൻ​​സ് യൂ​​ണി​​റ്റി​​നാ​​ണ് അ​​ന്വേ​​ഷ​​ണ ചു​​മ​​ത​​ല.

ഭാ​​ര്യ​​യു​​ടെ പേ​​രി​​ലു​​ള്ള ഭൂ​​മി​​യു​​ടെ നി​​കു​​തി സ്വീ​​ക​​രി​​ക്കാ​​ൻ അ​​പേ​​ക്ഷ ന​​ൽ​​കി​​യി​​ട്ടും ഭൂ​​നി​​കു​​തി സ്വീ​​ക​​രി​​ക്കാ​​ത്ത​​തി​​ൽ മ​​നം​​നൊ​​ന്താ​​ണ് ക​​ർ​​ഷ​​ക​​നാ​​യ ജോ​​യി ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത​​തെ​​ന്നാ​​ണ് ബ​​ന്ധു​​ക്ക​​ളു​​ടെ പ​​രാ​​തി. വി​​ല്ലേ​​ജ്- താ​​ലൂ​​ക്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് ഇ​​ക്കാ​​ര്യ​​ത്തി​​ൽ എ​​ന്തെ​​ങ്കി​​ലും വീ​​ഴ്ച​​യു​​ണ്ടാ​​യി​​ട്ടു​​ണ്ടോ​​യെ​​ന്ന് വി​​ശ​​ദ​​മാ​​യി അ​​ന്വേ​​ഷി​​ക്കാ​​നാ​​ണ് ഡ​​യ​​റ​​ക്ട​​റു​​ടെ നി​​ർ​​ദേ​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.